TRENDING:

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമെന്ന് മന്ത്രി ഇ.പി. ജയരാജൻ

Last Updated:

'അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്.’

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശ് എം.പിയുമായി  ബന്ധമുണ്ടെന്ന ആരോപണവുമായി മന്ത്രി ഇ.പി. ജയരാജൻ. കൊലപാതകത്തിനുശേഷം പ്രതികൾ ഫോണിൽ വിളിച്ചത് അടൂർ പ്രകാശിനെയാണ്. ചില മാധ്യമങ്ങള്‍ അത് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഗൂഢാലോചനയിൽ എം.പിക്കുള്ള പങ്ക് അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
advertisement

‘ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിനു കൊടുത്ത സന്ദേശം, ഇതാണോ കോൺഗ്രസ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്.’ – ജയരാജൻ പറഞ്ഞു.

"ക്രിമിനലുകള്‍. പക്കാ ക്രിമിനലുകളെ സംഘടിപ്പിക്കുക. അത് പണ്ട് കോണ്‍ഗ്രസ് ശീലിച്ചതാണ്. തിരുവോണനാളില്‍ ചോരപ്പൂക്കളം സൃഷ്ടിക്കുക. അക്രമികളെ സംരക്ഷിക്കുക. ഈ നിലപാട് സമാധാനം ഉണ്ടാക്കുന്നതല്ല. ജനങ്ങള്‍ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. നാട് ക്ഷോഭിക്കും. അപ്പോള്‍ ഈ അക്രമികള്‍ക്ക് നേരെ തിരിച്ചടിക്കും."-മന്ത്രി കൂട്ടിച്ചേര്‍ത്തു.

advertisement

"കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പിഐക്കാരാണെന്ന്‌ പ്രതിപക്ഷ നേതാവ് പറഞ്ഞത് ഞെട്ടിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദേശം തന്നെ ഞാന്‍ കേട്ടത്, നിങ്ങള്‍ സംഭവം നടത്തിക്കൊള്ളൂ. കേസ് നടത്തിക്കൊള്ളും, നിങ്ങളുടെ എല്ലാ കാര്യവും ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നാണ്"- മന്ത്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമെന്ന് മന്ത്രി ഇ.പി. ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories