നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ കൂടി കസ്റ്റഡിയിൽ; ലക്ഷ്യമിട്ടിത് ഹഖ് മുഹമ്മദിനെയെന്ന് പൊലീസ്

  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ കൂടി കസ്റ്റഡിയിൽ; ലക്ഷ്യമിട്ടിത് ഹഖ് മുഹമ്മദിനെയെന്ന് പൊലീസ്

  നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴുത്തിലും തലയിലും കൈയ്യിലും മാരകമായി മുറിവേറ്റിട്ടുണ്ട്.

  കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും

  കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും

  • Share this:
   തിരുവനന്തപുരം:  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഒളിവിലായിരുന്ന രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം പ്രതി അൻസർ, ഉണ്ണി എന്നിവരാണ് കസ്റ്റഡിയിലായത്. ഇരുവരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും കൊലപ്പെടുത്തയ കേസിൽ എല്ലാ പിടിയിലായി. ആറ് പേരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റ് രേഖപ്പെത്തി. ഒളിവിലായിരുന്ന അന്‍സാര്‍, ഉണ്ണി എന്നിവര്‍ ഇന്ന് രാവിലെയാണ് പിടിയിലായത്. പിടിയിലായവരെല്ലാം കോണ്‍ഗ്രസ് ബന്ധമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.

   ഹഖ് മുഹമ്മദിനെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഹഖിനെ ആക്രമിക്കാൻ നിരവധി തവണ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ വിശദീകരിക്കുന്നത്. വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിയത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥിലാജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

   നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴുത്തിലും തലയിലും കൈയ്യിലും മാരകമായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രതികളെ തെളിവെടുപ്പിന് എത്തിക്കും.

   അതേസമയം പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് പറയുമ്പോഴും കൊലയുടെ കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് എഫ്ഐആറില്‍ വ്യക്തമല്ല. എന്നാൽ നിയമപരമായി അങ്ങനെ പറയേണ്ടതില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.  കസ്റ്റഡിയിലുള്ള സജീവ്, സനല്‍, അജിത്ത്, എന്നിവര്‍ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവസ്ഥലത്ത് നിന്നും ഒരു വാളും കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


   ഇതിനിടെ വെഞ്ഞാറമൂട്, വെമ്പായം, കന്യാകുളങ്ങര, പേട്ട തുടങ്ങി വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകൾക്കു നേരെ ആക്രമണമുണ്ടായി. വെഞ്ഞാറമൂട്ടിലെ കോൺഗ്രസ് ഓഫീസ് അക്രമികൾ തീയിട്ടു. കെപിസിസി അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ രമണി പി നായരുടെ വീടിന് നേരെയും ആക്രമണമുണ്ടായി.
   Published by:Aneesh Anirudhan
   First published:
   )}