TRENDING:

കോവിഡ് പ്രതിരോധകാലത്തെ കേരള പൊലീസ്; ദൃശ്യാവിഷ്‌കാരവുമായി ഒരുകൂട്ടം വനിത പൊലിസുകാർ

Last Updated:

കേരളാ പൊലീസിൽ ആദ്യമായാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ മുൻകൈയെടുത്ത്‌ ഒരു വിഡിയോ ചിത്രം പുറത്തിറക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവനും ആഞ്ഞുവീശുമ്പോൾ ലോക മാധ്യമങ്ങൾ പോലും കേരളത്തിന്റെ ചെറുത്തുനിൽപ്പിനെ പ്രശംസിക്കുകയാണ്‌. ഈ അവസരത്തിൽ കോവിഡ് പ്രതിരോധകാലത്തെ പോലീസ് എന്താണെന്നതിന്റെ ദൃശ്യാവിഷ്‌കാരവുമായി എത്തിയിയിരിക്കുകയാണ്‌ തൃശൂർ സിറ്റിയിലെ വനിതാ പോലിസ്‌ ഉദ്യോഗസ്ഥർ.
advertisement

"പോരാട്ടത്തിന്റെ നാൾവഴികൾ" എന്ന ഒരു ഗാനവുമായാണ്‌ അവർ കൊറോണക്കെതിരെയുള്ള ബോധവൽക്കരണത്തിൽ പങ്കാളികളായിരിക്കുന്നത്‌. ഈ ഗാനരംഗം സംവിധാനം ചെയ്തിരിക്കുന്നത് യുവ സിനിമാ സംവിധായകൻ സുദീപ് ഇ എസ്‌ ആണ്. കേരളാ പോലീസിൽ ആദ്യമായാണ് വനിതാ പോലീസ് ഉദ്യോഗസ്ഥർ മുൻകൈയെടുത്ത്‌ ഒരു വിഡിയോ ചിത്രം പുറത്തിറക്കുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ ഐപിഎസ് വീഡിയോ റിലീസ് ചെയ്തു.

You may also like:കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്[NEWS]COVID 19| ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]

advertisement

കോണ്ടസ എന്ന ചിത്രത്തിലൂടെയും നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ യുവ സിനിമാ സംവിധായകനാണ് സുദീപ്.ഇ.എസ്. സുദീപിന്റേതായി ഈ കൊറോണ കാലഘട്ടത്തിൽ ബോധവത്കരണത്തിനുള്ള മൂന്നാമത്തെ വീഡിയോ ആണ് "പോരാട്ടത്തിന്റെ നാൾവഴികൾ". കോഴിക്കോട് നർക്കോട്ടിക് DYSP അശ്വിൻകുമാർ ആണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. പ്രേംകുമാർ വടകരയുടെ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എടപ്പാൾ വിശ്വവും സാന്ദ്ര ശശികുമാറും ചേർന്നാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പ്രതിരോധകാലത്തെ കേരള പൊലീസ്; ദൃശ്യാവിഷ്‌കാരവുമായി ഒരുകൂട്ടം വനിത പൊലിസുകാർ
Open in App
Home
Video
Impact Shorts
Web Stories