കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്
- Published by:Anuraj GR
- news18-malayalam
Last Updated:
Trump against China | കൊറോണ വൈറസ് മഹാമാരി വ്യാപനത്തിൽ ആർക്കെങ്കിലും “അറിഞ്ഞുകൊണ്ട് ഉത്തരവാദിത്തമുണ്ടെങ്കിൽ” “പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്നും പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി.
ന്യൂയോർക്ക്: നോവെൽ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം സംബന്ധിച്ച ചൈനീസ് കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയേക്കാൾ മുന്നിലാണ് ചൈനയിലെ മരണങ്ങളെന്നും ട്രംപ് അവകാശപ്പെട്ടു.
രോഗവ്യാപനം ആരംഭിച്ച വുഹാൻ നഗരത്തിൽ 1,300 മരണങ്ങൾ കൂടി ഔദ്യോഗികമായി ചേർത്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപ് അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയത്. പുനരവലോകനത്തോടെ ചൈനയുടെ മൊത്തം മരണസംഖ്യ 4,600 ൽ കൂടുതലായി.
“കോവിഡ് മരണകണക്കിൽ ഞങ്ങളല്ല ഒന്നാമത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്” ശനിയാഴ്ച വൈറ്റ് ഹൌസ് വാർത്താ സമ്മേളനത്തിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "മരണത്തിന്റെ കാര്യത്തിൽ അവർ നമ്മേക്കാൾ മുന്നിലാണ്. തൊട്ടടുത്ത് പോലുമല്ല."- ട്രംപ് പറഞ്ഞു.
ഉയർന്ന വികസിത ആരോഗ്യസംരക്ഷണ സംവിധാനങ്ങളുള്ള യുകെ, ഫ്രാൻസ്, ബെൽജിയം, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ മരണനിരക്ക് ഉയർന്നപ്പോൾ ചൈനയിൽ ഇത് കുറവാകുന്നത് എങ്ങനെയെന്ന് ട്രംപ് ചോദിച്ചു.
advertisement
You may also like:കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന [NEWS]ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
ചൈനയിലെ യഥാർഥ മരണസംഖ്യ അവർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അവർ പുറത്തുവിട്ട കണക്ക് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
"നിങ്ങൾക്കത് അറിയാം, എനിക്കറിയാം, അവർക്കും അത് അറിയാം, പക്ഷേ നിങ്ങൾ അത് റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ട്?" ട്രംപ് ചോദിച്ചു. "നിങ്ങൾ അത് വിശദീകരിക്കേണ്ടിവരും. ഒരിക്കൽ ഞാൻ ഇക്കാര്യം വെളിപ്പെടുത്തും"- ട്രംപ് പറഞ്ഞു.
പ്രതിശീർഷ അടിസ്ഥാനത്തിൽ യുഎസിലെ മരണനിരക്ക് പടിഞ്ഞാറൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
കൊറോണ വൈറസ് മഹാമാരി വ്യാപനത്തിൽ ആർക്കെങ്കിലും “അറിഞ്ഞുകൊണ്ട് ഉത്തരവാദിത്തമുണ്ടെങ്കിൽ” “പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസ് രോഗം (കോവിഡ് -19) കൈകാര്യം ചെയ്യുന്നതിൽ യുഎസുമായി സുതാര്യതയില്ലാതെയും പ്രാരംഭ നിസ്സഹകരണവും ചൈന കാണിച്ചത് നിരാശാജനകമാണെന്നും ട്രംപ് ആരോപിച്ചു.
advertisement
Location :
First Published :
April 19, 2020 8:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്