ജാമ്യാപേക്ഷ എതിർത്തുകൊണ്ട് നീലേശ്വരം പോലീസ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ഇതു പറയുന്നത്. ഭീക്ഷണിപ്പെടുത്തിയോ മറ്റോ സാക്ഷികളെ സ്വാധീനിക്കും. അന്വേഷണത്തോട് സഹകരിക്കാൻ സാധ്യതയില്ല. ഇക്കാര്യങ്ങളാണ് ജാമ്യം നൽകുന്നത് എതിർത്ത് നൽകിയ പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ 41 എ നോട്ടീസ് നൽകിയതിനെ തുടർന്ന് ഹാജരായ തന്റെ കക്ഷിയെ അറസ്റ്റ് ചെയ്യാനേ പാടില്ലായിരുന്നുവെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
advertisement
അതേസമയം, കേസിൽ വിദ്യയ്ക്ക് ജാമ്യം. അരലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതി വിദ്യയെ വിട്ടയച്ചത്. ബുധൻ, ശനി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം ഇൻസ്പെക്ടർക്കു മുൻപാകെ ഹാജരാകണമെന്നും സമാന കേസിൽ ഉൾപ്പെടരുതെന്നും കേരളം വിട്ടുപോകരുതെന്നുമാണ് ജാമ്യവ്യവസ്ഥ.