Kerala Weather Update Today: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

Last Updated:

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കനക്കുമെന്ന് പ്രവചനം

Kerala Rain
Kerala Rain
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ഗുജറാത്ത് തീരം മുതൽ കേരളതീരം വരെ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
advertisement
ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കണ്ണൂർ, കാസർഗോഡ് ളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴ ലഭിയ്ക്കാനും സാധ്യതയുണ്ട്.
advertisement
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
advertisement
അതേസമയം, ജൂൺ മാസത്തിൽ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടായെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. സമീപകാലങ്ങളിലെ ഏറ്റവും കുറവ് മഴയാണ് ഈ ജൂൺ മാസം ലഭിച്ചത് 60 ശതമാനത്തിന്റെ ഇടിവാണ് കാലവർഷത്തിലുണ്ടായത്. എന്നാൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്നും സൂചനയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update Today: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
Next Article
advertisement
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
  • ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ഇലോൺ മസ്ക് ലൈക്കും ഷെയറും ചെയ്തു.

  • ഇലോൺ മസ്കിന്റെ പോസ്റ്റ് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു.

  • ഇന്ത്യയിലെ ഉപയോക്താക്കൾ ഈ അവകാശവാദത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു.

View All
advertisement