You may also like:വന്ദേ ഭാരത്; ഗൾഫിൽ നിന്നും ഇന്ന് കേരളത്തിൽ എത്തുന്നത് ആറ് വിമാനങ്ങൾ [NEWS]താമസ വിസയുള്ളവർക്ക് ജൂണ്‍ ഒന്നു മുതല്‍ യു.എ.ഇയിലേക്ക് മടങ്ങാം; അപേക്ഷിക്കേണ്ടത് ഐ.സി.എ വെബ്സൈറ്റിൽ [NEWS]കെഎസ്ആര്‍ടിസി ബസിൽ കയറേണ്ടത് പിന്‍വാതിലിലൂടെ; ഇറങ്ങാന്‍ മുന്‍വാതില്‍ [NEWS]
advertisement
പാലം നിർമ്മാണവുമായി ബന്ധപ്പെട്ടു കരാർ നൽകിയ ആർ.ഡി.എസ് കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ മുഹമ്മദ് ഹനീഷ് ശിപാർശ ചെയ്തെന്നായിരുന്നു പൊതുമരാമത്ത് സൂരജിന്റെ മൊഴി. എന്നാൽ ഈ ആരോപണം മുഹമ്മദ് ഹനീഷ് നിഷേധിച്ചു. മുൻകൂർ തുക കൈമാറാനായി ലഭിച്ച അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നു മുഹമ്മദ് ഹനീഷ് മൊഴി നൽകി. സൂരജിനാണ് അപേക്ഷ കൈമാറിയതെന്നും അനുമതി നൽകി ഉത്തരവിറക്കിയതിൽ തനിക്കു പങ്കില്ലെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച മൊഴിയെടുക്കൽ നാലുമണിക്കൂർ നീണ്ടു. നിലവിൽ ശേഖരിച്ച രേഖകൾ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം. കൂടാതെ പട്ടികലയിലുള്ള മറ്റുള്ളവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.