ഇന്റർഫേസ് /വാർത്ത /Kerala / കെഎസ്ആര്‍ടിസി ബസിൽ കയറേണ്ടത് പിന്‍വാതിലിലൂടെ; ഇറങ്ങാന്‍ മുന്‍വാതില്‍

കെഎസ്ആര്‍ടിസി ബസിൽ കയറേണ്ടത് പിന്‍വാതിലിലൂടെ; ഇറങ്ങാന്‍ മുന്‍വാതില്‍

ksrtc bus cleaning

ksrtc bus cleaning

. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാവിലെ 7 മുതല്‍ രാത്രി 7 വരെയായിരിക്കും സര്‍വീസ്.

  • Share this:

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ബുധനാഴ്ച ഭാഗികമായി പുനരാരംഭിക്കും. ജില്ലകള്‍ക്കുള്ളില്‍ ഹ്രസ്വദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് സർവീസുണ്ടാകില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്  രാവിലെ 7 മുതല്‍ രാത്രി 7 വരെയായിരിക്കും സര്‍വീസ്.

You may also like:'ഷൈലജാജീ ആ പരാമർശം തെറ്റാണ്'; ആരോഗ്യമന്ത്രിയുടെ ബി.ബി.സി അഭിമുഖത്തേക്കുറിച്ച് ഗോവ മുഖ്യമന്ത്രിയുടെ തിരുത്ത് [NEWS]"'ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്'; പി.ആർ ഏജൻസി ആരോപണത്തിൽ മുഖ്യമന്ത്രി [NEWS]LIVE Updates സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്നും എത്തിയവർ [NEWS]

സംസ്ഥാനത്താകെ 1850 സര്‍വീസുകളുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരത്താണ് കൂടുതല്‍ സര്‍വീസ്, 499 എണ്ണം. കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശൂര്‍-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂര്‍-100, കാസര്‍കോട്-68.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുന്‍വാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു.

രാവിലെയും വൈകിട്ടും ഉദ്യോഗസ്ഥര്‍ക്കായിരിക്കും യാത്രയ്ക്കു മുന്‍ഗണന. കണ്ടക്ടര്‍ അനുവദിക്കുന്ന യാത്രക്കാരെ മാത്രമേ ബസിൽ കയറ്റൂ.

First published:

Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Ksrtc bus, Symptoms of coronavirus