ഇന്റർഫേസ് /വാർത്ത /Gulf / വന്ദേ ഭാരത്; ഗൾഫിൽ നിന്നും ഇന്ന് കേരളത്തിൽ എത്തുന്നത് ആറ് വിമാനങ്ങൾ

വന്ദേ ഭാരത്; ഗൾഫിൽ നിന്നും ഇന്ന് കേരളത്തിൽ എത്തുന്നത് ആറ് വിമാനങ്ങൾ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഗള്‍ഫില്‍നിന്നു നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്.

  • Share this:

ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്നു ഇന്ന് കേരളത്തിലേക്ക് പറക്കുന്നത് ആറു വിമാനങ്ങള്‍. ദുബായ്-കൊച്ചി(ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി), കുവൈത്ത്-തിരുവനന്തപുരം(ഉച്ചയ്ക്ക് 1.45), സലാല-കോഴിക്കോട്(ഉച്ചതിരിഞ്ഞ് 3.45), റിയാദ്-കണ്ണൂര്‍, മസ്‌കറ്റ്-കണ്ണൂര്‍, മസ്‌കറ്റ്-കോഴിക്കോട് എന്നിങ്ങനെയാണ് സര്‍വീസ്.

ദമാമില്‍നിന്നു ബെംഗളൂരുവഴി ഹൈദരാബാദ്, ജിദ്ദയില്‍നിന്നു വിജയവാഡവഴി ഹൈദരാബാദ് സര്‍വീസും ഉണ്ടാകും. മസ്‌കറ്റില്‍നിന്നു ബെംഗളൂരുവിലേക്കും ഇന്ന്  വിമാനസര്‍വീസുകളുണ്ട്. ദോഹ-വിശാഖപട്ടണം(ഉച്ചയ്ക്ക് 12), ഹൈദരാബാദ്(ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്.

ഗള്‍ഫില്‍നിന്നു നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്. കുവൈത്തില്‍നിന്നു കണ്ണൂരിലേക്കു പോയ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്സ്. 790-ല്‍ 10 കുട്ടികൾ ഉള്‍പ്പെടെ 188 യാത്രക്കാര്‍ മടങ്ങിയതായി അധികൃതര്‍ അറിയിച്ചു. പ്രാദേശികസമയം ഉച്ചയ്ക്ക് 2.42-നാണ് വിമാനം പുറപ്പെട്ടത്.

ദോഹയില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്സ്. 0774 വിമാനം പ്രാദേശികസമയം വൈകീട്ട് 6.40-ന് പുറപ്പെട്ടു. 180-തിലേറെ യാത്രക്കാരുണ്ടായിരുന്നു. റിയാദ്-കോഴിക്കോട് എയര്‍ഇന്ത്യ എ.ഐ. 1906 വിമാനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 152 പേര്‍ മടങ്ങി. ദമാം-കൊച്ചി എയര്‍ഇന്ത്യ എ.ഐ. 1908 വിമാനത്തില്‍ 143 പേരാണ് മടങ്ങിയത്.

First published:

Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Ksrtc bus, Symptoms of coronavirus