വിപുലമായ ഘോഷയാത്രയ്ക്കും വാദ്യോപകരണങ്ങളുടെ ഉപയോഗത്തിനും നിരോധനമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാഭരണകൂടം വ്യക്തമാക്കുന്നു.
തിരുവനന്തപുരം ജില്ലാഭരണകൂടത്തിൻറെ നിർദേശങ്ങൾ
- വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വിപുലമായ ഘോഷയാത്ര, വാദ്യഘോഷങ്ങള്‍, ഉച്ചഭാഷിണി തുടങ്ങിയവയുടെ ഉപയോഗം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
- ഓഗസ്റ്റ് 25ന് വൈകിട്ട് മൂന്നിന് പഴവങ്ങാടിയില്‍ നിന്നും രണ്ടു വാഹനങ്ങളിലായി പരമാവധി ആറുപേര്‍ക്ക് (ഡ്രൈവര്‍ ഒഴികെ) വിഗ്രഹ നിമഞ്ജനത്തിനായി ശംഖുമുഖത്ത് പോകാം.
- ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം.
- വിഗ്രഹ നിമഞ്ജനത്തിനായി ശംഖുമുഖത്ത് പ്രത്യേക സ്ഥലം സജ്ജമാക്കിയിട്ടുണ്ട്.
- കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
- പൊതു നിരത്തിലോ പൊതുയിടങ്ങളിലോ പൂജയോ പ്രാര്‍ത്ഥനയോ പാടില്ല.
- വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രവേശിക്കരുത്.
- പൊതുജനങ്ങളില്‍ നിന്നും ദക്ഷിണ സ്വീകരിക്കാനോ പൂജാ ദ്രവ്യങ്ങള്‍ നല്‍കുവാനോ പാടില്ല.
advertisement
- വാഹനത്തിന്റെ സഞ്ചാരപഥം ഒരുദിവസം മുന്‍പ് സംഘാടകര്‍ പോലീസിന് നല്‍കണം.
- നിബന്ധനകള്‍ പാലിക്കാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2020 10:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിനായക ചതുര്‍ത്ഥി 2020| ഗണേശ വിഗ്രഹ നിമഞ്ജനം; പത്ത് നിർദേശങ്ങളുമായി തിരുവനന്തപുരം ജില്ലാഭരണകൂടം