കൊറോണ വൈറസ് വ്യാപനം ഗണേശ വിഗ്രഹ നിർമ്മാതാക്കളുടെയും കലാകാരന്മാരുടെയും വയറ്റത്തടിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഓർഡറുകൾ കുറഞ്ഞതിനാൽ കലാകാരന്മാർക്ക് കാര്യമായ പണിയില്ല. ഗണപതി പ്രതിമകൾക്ക് രൂപം നൽകുന്ന കരകൗശലത്തൊഴിലാളികളുടെ പ്രവൃത്തികൾ നടക്കുന്ന പ്രദേശങ്ങളിൽ ഭക്തന്മാരും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെയുള്ളവരുടെ തിരക്കായിരിക്കും സാധാരണഗതിയിൽ കാണാനാവുക. വിനോദസഞ്ചാര കേന്ദ്രമായി മാറുന്നു ഇവിടെയെല്ലാം. എന്നാൽ ഇത്തവണം കൊറോണ വൈറസ് വ്യാപനം കാരണം ഇവിടങ്ങളെല്ലാം വിജനമാണ്.
വിനായക ചതുർത്ഥി ഉത്സവത്തിന് മുന്നോടിയായി ഹൈദരാബാദിൽ തയാറാക്കിയ ഒരു ഗണേശവിഗ്രഹം. ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റെയും ദേവനായി പരക്കെ ആരാധിക്കപ്പെടുന്ന ഗണപതി ഭഗവാന്റെ ജനനത്തോടനുബന്ധിച്ചാണ് ഉത്സവം ആഘോഷിക്കുന്നത്. (Image: AP)
2/ 11
ഗണേശ വിഗ്രഹം വിൽപനയ്ക്ക് വെച്ചിരിക്കുന്നു. ഹൈദരാബാദിൽ നിന്നുള്ള ദൃശ്യം (Image: AP)
3/ 11
കൊൽക്കത്തയിൽ മാസ്കും ധരിച്ച് ഗണേശ വിഗ്രഹ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരൻ. (Image: AP)