TRENDING:

കോഴിക്കോട് ഒരു രൂപയ്ക്ക് ഷൂ ! ജനം കൂടി സംഘർഷമായതോടെ പൊലീസ് ലാത്തിവീശി; കടയുടമകൾ കസ്റ്റഡിയിൽ

Last Updated:

സോഷ്യൽ മീഡിയ വഴിയായിരുന്നു കടയുടെ പരസ്യം പ്രചരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന കടയുടമയുടെ ആകർഷകമായ ഓഫർ കോഴിക്കോട് നഗരത്തിൽ വൻ സംഘർഷത്തിന് വഴിവെച്ചു. നഗരത്തിലെ 'ട്രെൻഡ് ഫാക്ടറി' എന്ന കടയ്ക്ക് മുന്നിലാണ് പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയത്. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശുകയും കടയുടമകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കടയുടെ മുന്നിലെ തിരക്ക്
കടയുടെ മുന്നിലെ തിരക്ക്
advertisement

സോഷ്യൽ മീഡിയ വഴിയായിരുന്നു കടയുടെ പരസ്യം പ്രചരിച്ചത്. ഇന്ന് കട തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന വാഗ്ദാനം കേട്ട് പുലർച്ചെ മൂന്ന് മണി മുതൽ ജെൻസി കുട്ടികളടക്കം നിരവധി പേർ കടയ്ക്ക് മുന്നിൽ തമ്പടിച്ചു. രണ്ടു ദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലർച്ചെ എത്തിയപ്പോഴേക്കും ഷൂ ഓഫർ കഴിഞ്ഞതായും കുട്ടികൾ പറയുന്നു. രാവിലെ 10 മണി എന്ന് പറഞ്ഞ് പുലർച്ചെ കൊടുത്തത് ശരിയായില്ലെന്നും കുട്ടികൾ പറയുന്നു.

advertisement

ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്കായിരുന്നു ഈ ഓഫർ നിശ്ചയിച്ചിരുന്നത്. എന്നാൽ, രാവിലെ പത്ത് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ ഓഫർ പുലർച്ചെ തന്നെ തീർന്നതായി കടയുടമ അറിയിച്ചതോടെയാണ് കാത്തുനിന്നവർ പ്രകോപിതരായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരക്ക് വർദ്ധിക്കുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തതോടെയാണ് പോലീസ് ലാത്തി വീശിയത്. ഇന്ന് കട തുറക്കില്ലെന്ന് ബോർഡ് വെച്ചതോടെ പോലീസിനെതിരെ കുട്ടികൾ മുദ്രാവാക്യം വിളിച്ചു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് നിലവിൽ കടയുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആളുകളെ സ്ഥലത്തുനിന്ന് നീക്കം ചെയ്ത് വരികയാണ്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ഒരു രൂപയ്ക്ക് ഷൂ ! ജനം കൂടി സംഘർഷമായതോടെ പൊലീസ് ലാത്തിവീശി; കടയുടമകൾ കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories