വാളയാർ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ബലാത്സംഗം, പട്ടികജാതി പീഡന നിരോധന നിയമം, പോക്‌സോ എന്നീ വകുപ്പുകൾ ചുമത്തിയിരുന്നു.
കേസന്വേഷണത്തില്‍ അട്ടിമറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പീല്‍ അടക്കം കേസിന്റെ തുടര്‍ നടപടികള്‍ക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു .
Also Read പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എം; വാളയാറിലെ സഹോദരിമാരുടെ അമ്മ
കുട്ടികളെ പീഡിപ്പിച്ചവര്‍ക്ക് പാട്ടും പാടി പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പിൽ ആരോപിച്ചു.
advertisement
പീഡകര്‍ക്കെതിരെ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞില്ല.
പൊലീസ് മനസ്സ് വയ്ക്കാത്തതു കൊണ്ടാണ് പ്രതികള്‍ രക്ഷപെട്ടത്.
വടക്കേ ഇന്ത്യയില്‍ നടക്കുന്നത് പോലുള്ള കാര്യങ്ങളാണ് വാളയാറില്‍ നടന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.
Also Read വാളയാറിലെ സഹോദരിമാർക്ക് സംഭവിച്ചതെന്ത്? പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാര്?
