ആദ്യത്തെ പെണ്‍കുട്ടി മരിച്ചപ്പോള്‍ കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതാണ് രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിനും കാരണമായതെന്ന് മാതാപിതാക്കള്‍ കമ്മീഷനോട് പറഞ്ഞു. കേസ് കോടതിയില്‍ വാദിക്കുന്നതില്‍ പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി മാതാപിതാക്കള്‍ ആരോപിച്ചു.
കേസില്‍ ഇടക്കാലത്ത് ഹാജരായ മുന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവനില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് മറ്റ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജില്‍ നിന്നും കമ്മീഷന്‍ നേരത്തേ മൊഴിയെടുത്തിരുന്നു. കമ്മീഷന്റെ കാലാവധി രണ്ടു മാസത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 15, 2020 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി; ജുഡീഷ്യൽ കമ്മീഷന് മുന്നിൽ മാതാപിതാക്കളുടെ മൊഴി
