സാധാരണഗതിയില്‍ ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷം നീണ്ടു നില്‍ക്കുന്നത്. ഇന്നലെ വരെ സംസ്ഥാനത്ത് ലഭിക്കേണ്ട ശരാശരി മഴ 1915 മില്ലീമീറ്ററാണ്. ലഭിച്ചത് 1976 മില്ലീമീറ്റര്‍ മഴ. സെപ്തംബര്‍ 30 വരെ ലഭിക്കേണ്ട ശരാശരി മഴ അഞ്ച് ജില്ലകളില്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
You may also like:കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം; ഭാര്യയടക്കം മൂന്ന് പേരെ ആൾകൂട്ടം മർദ്ദിച്ചുകൊന്നു
advertisement
കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം,തിരുവനന്തപുരം ജില്ലകളിലാണ് കാലവര്‍ഷം അവസാനിക്കും മുന്‍പ് തന്നെ കൂടുതല്‍ മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 34% അധിക മഴയാണ് പെയ്തത്.
വയനാട്, തൃശൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രവചനത്തെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. വയനാട് ജില്ലയില്‍ ശരാശരിയെക്കാള്‍ 24 ശതമാനവും ഇടുക്കിയില്‍ 13 ശതമാനവും കുറവ് മഴയാണ് ലഭിച്ചത്. ഇത്തവണ ജൂണ്‍ 1 ന് തന്നെ മണ്‍സൂണ്‍ എത്തിയെങ്കിലും പിന്‍വാങ്ങല്‍ വൈകിയേക്കും. വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.