• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rain | തകർത്ത് പെയ്ത് മൺസൂൺ രണ്ടാം വരവ്; ശരാശരിയേക്കാൾ മുകളിൽ മഴ ലഭിച്ചു

Kerala Rain | തകർത്ത് പെയ്ത് മൺസൂൺ രണ്ടാം വരവ്; ശരാശരിയേക്കാൾ മുകളിൽ മഴ ലഭിച്ചു

ഞായറാഴ്ച ആന്ധ്രാതീരത്ത് വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ലെന്നാണ് കരുതുന്നത്. എന്നാലും മൺസൂൺ കാറ്റ് അനുകൂലമായതിനാൽ സംസ്ഥാനത്ത് മഴ ലഭിച്ചേക്കും.

rain

rain

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: മൺസൂണിന്റെ രണ്ടാം വരവ് തകർത്ത് പെയ്യുകയാണ്. സംസ്ഥാനത്ത് മൺസൂൺ രണ്ടാം വരവിൽ ശരാശരിക്ക് മുകളിൽ മഴ ലഭിച്ചു. തുടർച്ചയായി അഞ്ച് ദിവസവും കേരളത്തിൽ കാലവർഷം ശരാശരിക്ക് മുകളിൽ മഴ ലഭിച്ചു. കഴിഞ്ഞ അഞ്ചുദിവസം ആകെ പെയ്തത് 162 മില്ലീമീറ്റർ മഴയാണ്.

    ജൂൺ ഒന്നു മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴ 1877.2 മില്ലീമീറ്റർ മഴയാണ്. ഇന്നലെ വരെ ലഭിച്ചത് 1823.8 മില്ലീമീറ്റർ മഴയും. ലഭിക്കേണ്ട മഴയുടെ കുറവ് 3 ശതമാനമായിട്ടുണ്ട്. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം അതിശക്തമായ മഴയായിരുന്നു ലഭിച്ചത്.

    You may also like:പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ [NEWS] വ്യോമസേനയ്ക്ക് ഇനി റഫാൽ കരുത്ത്; അഞ്ച് യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമായി‍‍ [NEWS]

    കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനപ്രകാരം സെപ്റ്റംബർ 17 ആദ്യ ആഴ്ചയിൽ 86 മില്ലീമീറ്റർ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശരാശരി ലഭിക്കേണ്ടതിനെക്കാൾ 122 ശതമനം കൂടുതലാണ് ഇത്. സെപ്റ്റംബർ 18 മുതൽ 24 വരെയുള്ള ആഴ്ചയിൽ 100 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. ശരാശരി ലഭിക്കേണ്ടതിനെക്കാൾ 147 ശതമനം കൂടുതലാണിത്.



    ഞായറാഴ്ച ആന്ധ്രാതീരത്ത് വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ലെന്നാണ് കരുതുന്നത്. എന്നാലും മൺസൂൺ കാറ്റ് അനുകൂലമായതിനാൽ സംസ്ഥാനത്ത് മഴ ലഭിച്ചേക്കും.
    Published by:Joys Joy
    First published: