advertisement

മൺസൂൺ കേരളത്തിൽ; ജൂൺ 1ന് തന്നെ കാലവർഷം എത്തുന്നത് ഏഴ് വർഷത്തിന് ശേഷം

Last Updated:

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ കേരളത്തിൽ മഴക്കാലവും എത്തി. 2013 ന് ശേഷം ആദ്യമായാണ് ജൂൺ 1 തന്നെ മൺസൂൺ കേരളത്തിൽ എത്തുന്നത്. മൺസൂൺ സ്ഥിരീകരിക്കുന്നതിനുള്ള മൂന്ന് മാനദണ്ഡങ്ങള്‍ പൂർത്തീകരിച്ചതോടെയാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ എത്തിയതായ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്.
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് മൺസൂൺ ജൂൺ 1 ന് തന്നെ എത്താൻ സഹായിച്ചത്. ജൂൺ 5 ന് മൺസൂൺ എത്തുമെന്നായിരുന്നു ആദ്യ പ്രവചനം. ആദ്യ ദിവസം തന്നെ കേരളം മുഴുവൻ മഴ വ്യാപിച്ചു. ആദ്യ ദിവസങ്ങളിൽ തെക്കൻ ജില്ലകളിലാകും സാധാരണ മൺസൂൺ മഴ ലഭിക്കാറുള്ളത്. തുടർന്ന് വടക്കൻ ജില്ലകളിൽ മഴ വ്യാപിക്കാറാണ് പതിവ്. എന്നാൽ മഴ ആദ്യ ദിവസം കേരളം മുഴുവൻ വ്യാപിച്ചു.
TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് രണ്ട് ദിവസവും അതിശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. മെയ്യ് 17 ന് ആന്റമാൻ തീരത്ത് മൺസൂൺ എത്തിയിരുന്നു. 28 ന് ബംഗാൾ ഉൾക്കടലിൽ മൺസൂൺ ശക്തമായി. രാജ്യത്ത് ഇത്തവണ മൺസൂൺ 100 ശതമാനവും ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് വർഷവും പ്രവചനത്തെക്കാൾ കൂടുതൽ അളവിൽ കേരളത്തിൽ മൺസൂൺ മഴ ലഭിച്ചിരുന്നു.
advertisement
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനർമർദ്ദമായി. വരും മണിക്കൂറിൽ അതിതീവ്ര ന്യൂനർദ്ദമായി മാറിയേക്കും. നാളെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അറബിക്കടലിലെ സീസണിലെ ആദ്യ ചുഴലിക്കാറ്റായ് മാറും. നിസർഗ എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകുക. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ 3 ന് മഹാരാഷ്ട്ര തീരത്ത് പ്രവശിക്കുമെന്നാണ് മുന്നറിയിപ്പ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൺസൂൺ കേരളത്തിൽ; ജൂൺ 1ന് തന്നെ കാലവർഷം എത്തുന്നത് ഏഴ് വർഷത്തിന് ശേഷം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement