TRENDING:

Kerala Congress | 2016 ൽ എന്ത് സംഭവിച്ചു? കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുമ്പോൾ കണക്കുകൂട്ടലുകൾ എന്തൊക്കെ?

Last Updated:

ഇനി മുന്നിലുള്ളത് നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുൻപായുള്ള സീറ്റ് വിഭജനമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ജോസ് കെ മാണിയുടെ പ്രഖ്യാപനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും സ്വാഗതം ചെയ്തിട്ടുണ്ട്. തുടർ നടപടികൾ ഇടതുമുന്നണി യോഗം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. ഇനി മുന്നിലുള്ളത് നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുൻപായുള്ള സീറ്റ് വിഭജനമാണ്. ചിലത് ഒഴികെ പാലാ ഉൾപ്പെടെയുള്ള സീറ്റുകൾ സിപിഎം ജോസ് കെ. മാണിക്ക് ഉറപ്പ് നല്‍കിയെന്നാണ് വിവരം. ഇടതുമുന്നണിയിലെത്തുമ്പോൾ, ജോസ് കെ മാണിക്ക് എത്ര സീറ്റുകൾ ലഭിക്കുമെന്നാണ് ഇനി അറിയേണ്ടത്.
advertisement

Also Read- കേരള കോൺഗ്രസ്‌ (എം) എൽഡിഎഫിനൊപ്പമാകും; കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി

2016ലെ കണക്ക് ഇങ്ങനെ

കേരള കോൺഗ്രസ് എം ആകെ മൽസരിച്ചത് - 15

ജോസഫ് വിഭാഗം മൽസരിച്ചത്- 4

മാണി വിഭാഗം മൽസരിച്ചത്- 11

നിലവിലെ ജോസഫ് വിഭാഗം-  6 (ജയിച്ച സിഎഫ് തോമസ്, പരാജയപ്പെട്ട തോമസ് ഉണ്ണിയാടൻ എന്നിവരെത്തിയതോടെ ജോസഫ് വിഭാഗത്തിൽ ആറ് സീറ്റായി.)

advertisement

ജയിച്ച കേരള കോൺഗ്രസ് സ്ഥാനാർഥികൾ

മാണി വിഭാഗം

1) ഇടുക്കി

റോഷി അഗസ്റ്റിൻ - 42.86%, ഫ്രാൻസിസ് ജോർജ്- 36.26%, ബിജു മാധവൻ ബിഡിജെഎസ്- 19.4%

2) പാലാ

കെ.എം മാണി -42.13%, മാണി സി. കാപ്പൻ എൻസിപി- 38.76%, എൻ ഹരി ബിജെപി -17.76%

ഉപതെരഞ്ഞെടുപ്പ് 2019

മാണി സി. കാപ്പൻ എൻസിപി -42.55%, ജോസ് ടോം- 40.24%, എൻ ഹരി ബിജെപി -14.18%

3) ചങ്ങനാശ്ശേരി (ഇപ്പോൾ ജോസഫ്)

advertisement

സി.എഫ് തോമസ്- 40.04%, ഡോ. കെ.സി ജോസഫ് സ്വത. - 38.57%, ഏറ്റുമാനൂർ രാധാകൃഷ്ണൻ ബിജെപി- 17.06%

4) കാഞ്ഞിരപ്പള്ളി

എൻ. ജയരാജ്- 38.86%, വി.ബി ബിനു  സിപിഐ- 36.02%, വി.എൻ മനോജ് ബിജെപി- 22.98%

Also Read- 'ഇനി എൽഡിഎഫ് തീരുമാനിക്കും'; ജോസ് കെ മാണിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ജയിച്ച ജോസഫ് വിഭാഗം സ്ഥാനാർഥികൾ

5) തൊടുപുഴ

പി.ജെ ജോസഫ്-  54.08%, റോയ് വാരിക്കാട്ട് സ്വത. - 21.88%, എസ് പ്രവീൺ ബിഡിജെഎസ് -20.37%

advertisement

6) കടുത്തുരുത്തി

മോൻസ് ജോസഫ്- 58.03%, സ്‌കറിയ തോമസ് എൽഡിഎഫ് - 24.8%, സ്റ്റീഫൻ ചാഴികാടൻ സ്വത. -13.79%

Also Read- ജോസ് വിഭാഗത്തിന് കൂടുതൽ സീറ്റുകൾ നൽകി ക്രൈസ്തവ മേഖലകളിലെ സ്വാധീനം ഉറപ്പിക്കാൻ സിപിഎം

പരാജയപ്പെട്ട കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ

മാണി വിഭാഗം

1) തളിപ്പറമ്പ്

ജെയിംസ് മാത്യു സിപിഎം- 56.95%, രാജേഷ് നമ്പ്യാർ - 31.56%, ബാലകൃഷ്ണൻ മാസ്റ്റർ ബിജെപി - 9.21%

advertisement

2) പേരാമ്പ്ര

ടി.പി രാമകൃഷ്ണൻ  സിപിഎം- 47.14%, മുഹമ്മദ് ഇക്ബാൽ- 44.46%, സുകുമാരൻ നായർ ബിഡിജെഎസ്-  5.58%

3) ആലത്തൂർ

കെ.ഡി പ്രസേനൻ  സിപിഎം- 55.35%, കെ. കുശലകുമാർ - 27.32%, എം പി ശ്രീകുമാർ ബിജെപി- 15.24%

4) ഇരിഞ്ഞാലക്കുട (ഇപ്പോൾ ജോസഫ്)

പ്രഫ. കെ. യു. അരുണൻ സിപിഎം- 40.00%, തോമസ് ഉണ്ണിയാടൻ - 38.18%, സന്തോഷ് ചെർക്കളം ബിജെപി- 20.37%

5) ഏറ്റുമാനൂർ (മാണി വിഭാഗം)

സുരേഷ് കുറുപ്പ് സിപിഎം - 40.67%, തോമസ് ചാഴികാടൻ- 33.94%, എ.ജി തങ്കപ്പൻ  ബിഡിജെഎസ് - 20.82%

6) പൂഞ്ഞാർ

പി.സി ജോർജ്  ജനപക്ഷം- 43.65%, ജോർജ്കുട്ടി ആഗസ്തി- 24.56%, പി.സി ജോസഫ് എൽഡിഎഫ് -15.28%, എംആർ ഉല്ലാസ് ബിഡിജെഎസ്- 13.7%

7) തിരുവല്ല (ജോസഫ് വിഭാഗം)

മാത്യു ടി. തോമസ്  ജെഡിഎസ്- 41.28%, ജോസഫ് എം.പുതുശ്ശേരി- 35.56%, അക്കീരമൺ ഭട്ടതിരി  ബിഡിജെഎസ്- 21.75%

Also Read- നാലു ജില്ലകളിൽ സമഗ്രാധിപത്യം; തുടർഭരണം; ജോസ് കെ. മാണി വരുമ്പോൾ സിപിഎം കണക്കുകൂട്ടൽ

ജോസഫ് വിഭാഗം

8) കോതമംഗലം

ആന്റണി ജോൺ പിഎം-  50.98%, ടി.യു കുരുവിള- 35.96%, പി.സി സിറിയക് സ്വത. -10.06%

9) കുട്ടനാട്

തോമസ് ചാണ്ടി  എൻസിപി - 38.52%, ജേക്കബ് ഏബ്രഹാം -34.76%, സുഭാഷ് വാസു  ബിഡിജെഎസ്- 25.4%

പ്രതിനിധികളുടെ നിര്യാണത്തേത്തുടർന്ന്  കുട്ടനാട്,  ചങ്ങനാശേരി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress | 2016 ൽ എന്ത് സംഭവിച്ചു? കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുമ്പോൾ കണക്കുകൂട്ടലുകൾ എന്തൊക്കെ?
Open in App
Home
Video
Impact Shorts
Web Stories