ബല്‍റാമിനെതിരായ പോസ്റ്റ്: കെ.ആര്‍. മീരയ്ക്ക് ടി.സിദ്ദിക്കിന്റെ പിന്തുണ: ' അവരെ പരിഗണിക്കേണ്ടെ? '
എ ഹരിശങ്കർ കർത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കമ്മ്യൂണിസ്റ്റുകളുടെ നവ മാദ്ധ്യമ കമ്മറ്റിയൊക്കെ ശോകമാണ്. മീരയുടെ പോസ്റ്റ് ബൽറാമിന്റെ കമന്റിനേക്കാൾ 16K (27K - IIK) പിറകിലാണ്. ലോക്സഭാ ഇലക്ഷന്റെ സൈബർ ട്രയൽ റണ്ണാണ് ഇതൊക്കെ. സംഗതി ഈ നിലയ്ക്കാണെങ്കിൽ കമ്യൂണിസ്റ്റുകൾ സീനിൽ നിന്നും വാഷൗട്ടാവും.
വെറുതെ ഒരു കണക്കെടുത്താൽ, തൊണ്ണൂറ് ശതമാനം കോളേജുകളിലും ജയിച്ച് കയറുന്ന എസ്എഫ്ഐക്കാരുടെ ലൈക്ക് മാത്രം മതിയല്ലൊ മീരയെ മുന്നിലെത്തിക്കാൻ.
advertisement
പതിനാല് ജില്ലയിൽ നിന്നും വെറും പത്ത് കോളേജ് എടുത്താൽ മതി. അപ്പോൾ 140. ഓരൊ കോളേജിൽ നിന്നും വെറും ഇരുനൂറ് ലൈക്ക്. മെൻസ് ഹോസ്റ്റൽ നൂറ് ലൈക്ക്. വുമൻസ് ഹോസ്റ്റൽ നൂറ് ലൈക്ക്. 140 ഗുണം 200 എത്രയാണ്, 28K. അപ്പോൾ മീരയുടെ പോസ്റ്റ് ബൽറാമിന്റെ കമന്റിനേക്കാൾ 12K മുന്നിലെത്തും.
പക്ഷേ അത് സംഭവിക്കണമെങ്കിൽ ശ്യാം പുഷ്കരന്റെ പടം കണ്ട് ഡിസ്ട്രാക്ടഡായ് നടന്നാൽ പോരാ, സംഘടനാപരമായ അച്ചടക്കം വേണം. കോൺഗ്രസ് സംഘ് സൈബർ പോരാളികൾക്കതുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ നവ മാദ്ധ്യമ കമ്മറ്റിയൊക്കെ ശോകമാണ്.
