ബല്‍റാമിനെതിരായ പോസ്റ്റ്: കെ.ആര്‍. മീരയ്ക്ക് ടി.സിദ്ദിക്കിന്റെ പിന്തുണ: ' അവരെ പരിഗണിക്കേണ്ടെ? '

Last Updated:

90% സാംസ്കാരിക നായകരും കാശിക്ക്‌ പോയ അവസ്ഥയിൽ ഇത്രയെങ്കിലും പ്രതികരിച്ച അവരെ പരിഗണിക്കേണ്ടെ? സിപിഎമ്മിനെനെതിരെ എഴുതാൻ അവർ ഭയന്നില്ലല്ലോ

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ എഴുത്തുകാരി കെആര്‍ മീരയും വിടി ബല്‍റാം എംഎല്‍എയും വാദപ്രതിവാദങ്ങള്‍ നടത്തുന്നതിനിടെ മീരയെ പിന്തുണച്ച് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ടി സിദ്ദിക്ക് രംഗത്ത്. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് മീര എഴുതിയ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്താണ് സിദ്ദിക്ക് രംഗത്തെത്തിയിരിക്കുന്നത്.
1999 ല്‍ കണ്ണൂരിലെ പാനൂരില്‍ ഉണ്ടായ കൊലപാതക രാഷ്ട്രീയങ്ങളെക്കുറിച്ച് മീരയെഴുതിയ കുറിപ്പ് ഷെയര്‍ ചെയ്ത സിദ്ദിക്ക് 90% സാംസ്‌കാരിക നായകരും കാശിക്ക് പോയ അവസ്ഥയില്‍ പ്രതികരിച്ച അവരെ പരിഗണിക്കേണ്ടെ? സിപിഎമ്മിനെനെതിരെ എഴുതാന്‍ അവര്‍ ഭയന്നില്ലലോയെന്നും' ചോദിച്ചു. അതോടൊപ്പം കഴിഞ്ഞ ദിവസം ബല്‍റാമിനെതിരെ മീര ഫേസ്ബുക്കില്‍ നടത്തിയ 'പോ മോനെ ബാല-രാമ' പ്രയോഗം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സിദ്ദിക്ക് പറഞ്ഞു.
Also Read: 'പോ മോളേ ''മീരേ' എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍'; കമന്റിട്ട വി.ടി. ബല്‍റാമിനെതിരേ വ്യാപക പ്രതിഷേധം
'അവര്‍ വിടി ബല്‍റാമിനെ പോ മോനെ ബാല-രാമ എന്ന് വിളിച്ചത് അംഗീകരിക്കാവുന്ന ഒന്നല്ല; അതവര്‍ തിരുത്തി എന്നാണു അറിയാന്‍ കഴിഞ്ഞത്. നമ്മള്‍ നമ്മുടെ സഹോദരങ്ങളെ വെട്ടിക്കൊന്ന വിഷയത്തില്‍ നിന്ന് തെന്നിമാറാന്‍ അനുവദിക്കരുത്.' ടി സിദ്ദിക്ക് പറയുന്നു.
advertisement
നേരത്തെ അഭിസംബോധനകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസല്ല, പൊളിറ്റിക്കല്‍ മര്‍ഡേഴ്‌സ് ഒരു ആധുനിക സമൂഹത്തില്‍ എത്രത്തോളം കറക്റ്റാണ് എന്നത് തന്നെയാണ് പ്രധാനപ്പെട്ടതെന്ന് വിടി ബല്‍റാമും പറഞ്ഞിരുന്നു. പെരിയയിലും ഇരട്ടക്കൊലപാതകം തന്നെയാണ് ചര്‍ച്ചയാകേണ്ടതെന്നും ബല്‍റാം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരട്ടക്കൊലപാതക വിഷയത്തില്‍ നിന്ന് തെന്നിമാറാന്‍ അനുവദിക്കരുതെന്ന സിദ്ദിക്കും പറഞ്ഞിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബല്‍റാമിനെതിരായ പോസ്റ്റ്: കെ.ആര്‍. മീരയ്ക്ക് ടി.സിദ്ദിക്കിന്റെ പിന്തുണ: ' അവരെ പരിഗണിക്കേണ്ടെ? '
Next Article
advertisement
32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ് ‌
32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ് ‌
  • ബിഹാർ വിജയ് ഹസാരെ ട്രോഫിയിൽ 574 റൺസോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി

  • സകീബുൽ ഗനി വെറും 32 പന്തിൽ സെഞ്ചുറി നേടി ഇന്ത്യൻ താരങ്ങളിൽ ഏറ്റവും വേഗം സെഞ്ചുറി നേടി

  • വൈഭവ് സൂര്യവംശി 84 പന്തിൽ 190 റൺസും ആയുഷ് ലൊഹാര 56 പന്തിൽ 116 റൺസും നേടി

View All
advertisement