You may also like:'ഷൈലജാജീ ആ പരാമർശം തെറ്റാണ്'; ആരോഗ്യമന്ത്രിയുടെ ബി.ബി.സി അഭിമുഖത്തേക്കുറിച്ച് ഗോവ മുഖ്യമന്ത്രിയുടെ തിരുത്ത് [NEWS]"'ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്'; പി.ആർ ഏജൻസി ആരോപണത്തിൽ മുഖ്യമന്ത്രി [NEWS]LIVE Updates സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്നും എത്തിയവർ [NEWS]
advertisement
എന്നാൽ പ്രഖ്യാപനം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അപ്പ് യാഥാർഥ്യമായില്ലെന്നതാണ് വസ്തുത. 'ആപ്പ് വന്നോ?', 'ആപ്പ് എപ്പോൾ വരും?' ഇത്തരം ചോദ്യങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ആപ്പ് എപ്പോൾ വരും?
എറണാകുളത്തെ സ്റ്റാർട്ടപ്പ് കമ്പനിയെയാണ് അപ്പുണ്ടാക്കാൻ വെബ്കോ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച ആപ്പ് നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപണം. എന്നാൽ സാങ്കേതിക കാര്യങ്ങളില്‍ പരിശോധന നടക്കുന്നതിനാൽ ആപ്പ് പ്രഖ്യാപനം വൈകുന്നതെന്ന് ബവ്‌കോ പറയുന്നു. പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്താന്‍ ഗൂഗിളിന്റെ അനുമതി തേടിയിട്ടുണ്ട്. ഇന്നോ നാളെയോ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
ബെവ്കോ ഔട്ട്ലറ്റുകളെ കൂടാതെ ബാറുകളും ബീയര്‍- വൈന്‍ പാര്‍ലറുകളും വഴി മദ്യം പാഴ്സൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവയുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടി വരുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് വിവരം.
ഒരു ദിവസം ബിവറേജിലെത്തുന്നത് പത്തരലക്ഷം പേർ
നല്ല തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം പേരാണ് സാധാനരണ ബവ്‌റിജസ് ഷോപ്പുകളിലെത്തുന്നത്. ഇത്രയും ദിവസം മദ്യശാലകള്‍ അടഞ്ഞു കിടന്നതിനാല്‍ കൂടുതല്‍ പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. ആപ്പിനു പുറമേ സാധാരണ എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം.
ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാകണം. ബ്രാന്‍ഡ് അവിടെ പണം അടയ്ക്കാം. ബാറുകളിലും ബവ്‌റിജസ് ഔട്ട്‌ലറ്റുകളിലും ഒരേ വിലയായിരിക്കും ഈടാക്കുക.
ആപ് ഉണ്ടാക്കുന്നത് ഫെയര്‍ കോഡ്
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെയർ കോഡ് എന്ന സ്റ്റാർട്ടപ്പാണ് ആപ്പ് തയാറാക്കുന്നത്. 20 അംഗ സംഘമാണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നത്. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങും നടന്നു വരുകയാണെന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി വ്യക്തമാക്കുന്നത്. 35 ലക്ഷം ആളുകള്‍ ഒന്നിച്ച് എത്തിയാലും പ്രശ്‌നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്.
മദ്യ വിതരണത്തിന് 1256 കൗണ്ടറുകൾ
സംസ്ഥാനത്ത് നിലവിൽ ബിവറേജസ് കോർപറേഷന്‌റെ 265 ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ഔട്ട്ലെറ്റുകളാണുള്ളത്. 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ബാറുകളിലും ബിയർ പാർലറുകളിലും കൂടി മദ്യം പാഴ്സലായി നൽകുമ്പോൾ ഫലത്തിൽ പുതിയ 955 എണ്ണം കൂടി ചേർത്ത് 1256 കൗണ്ടറുകളാണ് തുറക്കപ്പെടുക. ആകെ വിൽപന കേന്ദ്രങ്ങളുടെ എണ്ണത്തിൽ 76 ശതമാനം വർധനയുണ്ടാകുന്നത്.