TRENDING:

അഖിൽ മാരാർ എൻഡിഎ യിലേക്ക്; വിഡി സതീശനെതിരെ പോസ്റ്റ്;കാന്തപുരം പ്രധാനമന്ത്രിയെ കണ്ടതിൽ അസ്വസ്ഥനാകുന്നതെന്തിന്? 

Last Updated:

ജമാ അത്തെ ഇസ്ലാമിക് മാത്രമല്ല ആർഎസ്എസിന് പഴയ വർഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത്‌ അംഗീകരിക്കുകയല്ലേ വേണ്ടതെന്നും അഖിൽ മാരാർ

advertisement
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യൻ പ്രധാന മന്ത്രിയെ കണ്ട ശേഷം കാന്തപുരം മുസ്ലിയാർ നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത് ഇസ്ലാമി പോലെയുള്ള സംഘടനകൾക്കാണ്. എന്നാൽ അവർ നിശബ്ദർ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആകുകയും ചെയ്യുന്നതാണ് കണ്ടതെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
News18
News18
advertisement

എന്തിനാണ് മുസ്ലിം മത പണ്ഡിതർക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്.തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം സംസാരിക്കുന്നതിനു പകരം മതവും വർഗീയതയും ചർച്ച ആക്കുന്നതിനോട് മുൻപേ എതിരഭിപ്രായം ഉള്ള ആളാണ് താൻ.വർഗീയ ശക്തികളെ കൂട്ട് പിടിച്ചു അധികാരത്തിൽ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ല.ജമാ അത്തെ ഇസ്ലാമിക് മാത്രമല്ല RSS ന് പഴയ വർഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത്‌ അംഗീകരിക്കുകയല്ലേ വേണ്ടതെന്നും അഖിൽ മാരാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം സംവിധായകൻ അഖിൽ മാരാർ സാബു എം ജേക്കബിന്റെ ട്വന്റി ട്വന്റി പാർട്ടിയിൽ ചേരുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കൊട്ടാരക്കര സീറ്റിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയായേക്കുമെന്നും സൂചനയുണ്ട്.ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും എന്നാൽ, അന്തിമ തീരുമാനം നേതാക്കളാണ് പ്രഖ്യാപിക്കുകയെന്നും അഖിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഖിൽ മാരാർ എൻഡിഎ യിലേക്ക്; വിഡി സതീശനെതിരെ പോസ്റ്റ്;കാന്തപുരം പ്രധാനമന്ത്രിയെ കണ്ടതിൽ അസ്വസ്ഥനാകുന്നതെന്തിന്? 
Open in App
Home
Video
Impact Shorts
Web Stories