TRENDING:

'എന്തുകൊണ്ടാണ് ഇടതു നേതാക്കളിൽ പലർക്കും അദ്ദേഹത്തിനുള്ള പൊതുസ്വീകാര്യത ഇല്ലാതെപോകുന്നുവെന്ന് ആത്മപരിശോധന നടത്തണം'; ശ്രീജിത്ത് പണിക്കർ

Last Updated:

"എന്താണ് നിങ്ങളിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം ചെയ്തതെന്ന്. നല്ല മാതൃകകൾ സ്വീകരിക്കാൻ പ്രായമോ കാലമോ തടസ്സമാകരുത്."

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷനും സി.പി.എം നേതാവുമായ പി ബിജുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ശ്രീജിത്ത് പണിക്കർ. ബിജവിന് സമകാലീനരായ മറ്റ് ഇടതു നേതാക്കളുമായി താരതമത്യം ചെയ‌്താണ് ശ്രീജിത്തിന്റെ അനുസ്മരണം. പി ബിജുവിന് സമകാലീനരായ നിങ്ങളിൽ പലർക്കും അദ്ദേഹത്തിനുള്ള പൊതുസ്വീകാര്യത ഇല്ലാതെപോകുന്നത് എന്തുകൊണ്ടാണെന്ന് ആത്മപരിശോധന നടത്തണം. എന്താണ് നിങ്ങളിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം ചെയ്തതെന്ന്. നല്ല മാതൃകകൾ സ്വീകരിക്കാൻ പ്രായമോ കാലമോ തടസമാകരുതെന്നും ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
advertisement

ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപത്തിൽ

'സഖാവ് പി ബിജുവിനെ വ്യക്തിപരമായി പരിചയമില്ല. എന്നാൽ പലരും പറഞ്ഞ് അറിയാം. ഇന്ന് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുകയും നല്ല ഓർമ്മകൾ പങ്കുവെക്കുകയും ചെയ്യുന്ന അനവധി സുഹൃത്തുക്കളുടെ പോസ്റ്റുകൾ കൊണ്ട് ഫേസ്ബുക്ക് ഫീഡ് നിറയുന്നു. മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ ങ്ങനെ വിവിധ രാഷ്ട്രീയചേരികളിൽ ഉള്ളവർ. അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, മൃദു ഭാഷ്യത്തെക്കുറിച്ച്, ലാളിത്യത്തെക്കുറിച്ച് ഒക്കെയുള്ള അനുസ്മരണങ്ങൾ കണ്ടു. എഴുതിയവരിൽ ചിലരെങ്കിലും മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയാൻ പലവട്ടം ആലോചിക്കുന്ന പിശുക്കരാണ് എന്നതുകൊണ്ടുതന്നെ ഇവയൊന്നും കേവലം ഒരു ഉപചാരത്തിനു വേണ്ടിയാണെന്ന് കരുതാൻ വയ്യ.

advertisement

Also Read സിപിഎം നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി. ബിജു അന്തരിച്ചു

മറ്റ് ഇടതു നേതാക്കൾ ആത്മപരിശോധന നടത്തണം; എന്തുകൊണ്ട് സമകാലീനരായ നിങ്ങളിൽ പലർക്കും അദ്ദേഹത്തിനുള്ള പൊതുസ്വീകാര്യത ഇല്ലാതെപോകുന്നുവെന്ന്. എന്താണ് നിങ്ങളിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം ചെയ്തതെന്ന്. നല്ല മാതൃകകൾ സ്വീകരിക്കാൻ പ്രായമോ കാലമോ തടസ്സമാകരുത്.

ആദരാഞ്ജലികൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹരി ഓം'.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്തുകൊണ്ടാണ് ഇടതു നേതാക്കളിൽ പലർക്കും അദ്ദേഹത്തിനുള്ള പൊതുസ്വീകാര്യത ഇല്ലാതെപോകുന്നുവെന്ന് ആത്മപരിശോധന നടത്തണം'; ശ്രീജിത്ത് പണിക്കർ
Open in App
Home
Video
Impact Shorts
Web Stories