P Biju Passes Away| സിപിഎം നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി. ബിജു അന്തരിച്ചു

Last Updated:

കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം: സിപിഎം നേതാവും യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായ പി. ബിജു അന്തരിച്ചു. 43 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ 20നാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ 9 ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ മരണത്തിലേയ്ക്ക് നയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് ഡയാലിസിസിനും വിധേയമാക്കിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.
വിദ്യാർഥി സമരങ്ങളിലെ മുൻനിരപോരാളിയായിരുന്നു പി ബിജു. എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതൃത്വങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ശാരീരിക പരിമിതികൾ പോലും മറികടന്നായിരുന്നു സാധാരണ പ്രവർത്തകനിൽ നിന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള ബിജുവിന്റെ വവളർച്ച. സമരാവേശത്തിനിടെയും പ്രവർത്തകരെ നിലക്ക് നിർത്താനുള്ള ആജ്ഞാ ശക്തി പ്രകടമാക്കിയിരുന്നു. എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർക്കും എന്നും ആവേശമായിരുന്നു പി ബിജു.
advertisement
[NEWS]IPL 2020 SRH vs MI| ഹൈദരാബാദും പ്ലേഓഫിലേക്ക്; മുംബൈക്കെതിരെ പത്ത് വിക്കറ്റ് ജയം[NEWS]
ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ച് യുവജനക്ഷേമ ബോർഡിലും പി ബിജു ശ്രദ്ധ നേടി. സമരങ്ങളിലെ തീപ്പൊരി നേതാവാണെങ്കിലും ചാനൽ ചർച്ചകളിലെല്ലാം സൗമ്യനായിരുന്നു.
അച്ഛൻ: പ്രഭാകരൻ, അമ്മ: ചന്ദ്രിക, ഭാര്യ: ഹർഷ, മക്കൾ: നയൻ (4), വാവക്കുട്ടൻ (1)
advertisement
മുഖ്യമന്ത്രി അനുശോചിച്ചു
ഊർജസ്വലതയും ആത്മാർപ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവർത്തകനായിരുന്നു പി ബിജുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
'നഷ്ടമായത് വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഭാവി വാഗ്ദാനത്തെ': കോടിയേരി ബാലകൃഷ്ണൻ
സഖാവ് പി ബിജുവിൻ്റെ അകാലത്തിലുള്ള വിയോഗ വാർത്ത നടുക്കമുണർത്തുന്നതും തീർത്തും വേദനാജനകവുമാണ്. വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉയർന്ന രാഷ്ട്രീയ ബോധവും സംഘടനാ മികവും പ്രകടിപ്പിച്ച ഭാവി വാഗ്ദാനമെന്ന നിലയിലാണ് ബിജുവിനെ കണ്ടത്. നിരവധി സമരമുഖങ്ങളിൽ തീക്കനൽ പോലെ ജ്വലിച്ചു നിന്ന ബിജുവിനെ കേരളത്തിന് മറക്കാൻ സാധിക്കില്ല.
advertisement
യു ഡി എഫ് ഭരണകാലത്ത് ക്രൂരമായ മർദ്ദനങ്ങൾക്ക് സഖാവ് വിധേയനായി. ആ സന്ദർഭങ്ങളിലൊക്കെ ബിജുവിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ സമരമുഖങ്ങളിലെ വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റായാണ് ബിജു അടയാളപ്പെടുത്തിയത്.
ശാരീരികമായ പരിമിതികളെ അതിജീവിച്ച് കുട്ടിക്കാലം മുതൽക്കെ വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന നേതാവായിരുന്നു പി ബിജു.  ആശയപരമായ ഉൾക്കാഴ്ചയും സർഗാത്മകമായ സംഘാടന പാടവവും സംഘടനാ രംഗത്ത് പുലർത്തിയ മികവുമാണ് പി ബിജുവിനെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുയർത്തിയത്. യുവജനപ്രസ്ഥാനത്തിൻ്റെ ഭാരവാഹിയായും സഖാവ് മികവ് തെളിയിച്ചു.
advertisement
യുവജനക്ഷേമ ബോർഡിൻ്റെ വൈസ് ചെയർമാനെന്ന ഉത്തരവാദിത്തം ഏൽപ്പിച്ചപ്പോൾ, രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയിൽ യുവജനക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ബിജുവിന് സാധിച്ചു. വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ യുവജനക്ഷേമ ബോർഡിനെ പ്രാപ്തമാക്കി. ബിജുവിൻ്റെ നേതൃപരമായ ഏകോപന മികവാണ് ഇവിടെ കാണാനായത്.
കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഭാവി വാഗ്ദാനത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് അപരിഹാര്യമായ ഒരു വിടവ് തന്നെയാണ്. പി ബിജുവിൻ്റെ വേർപാട് പ്രസ്ഥാനത്തെ ഏറെ ദുഖിപ്പിക്കുന്നതാണ്. അദ്ദേഹത്തിൻ്റെ സഖാക്കളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ദുഖത്തോടൊപ്പം ഞാനും പങ്കാളിയാവുന്നു. സിപിഐ എം സംസ്ഥാന കമ്മറ്റിയുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
P Biju Passes Away| സിപിഎം നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി. ബിജു അന്തരിച്ചു
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement