TRENDING:

രാജ്യസഭ തെരഞ്ഞെടുപ്പ്; 140ൽ ഇത്തവണയുള്ളത് 131 വോട്ടുകൾ; കാരണം ഇതാണ്

Last Updated:

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, സി പി എമ്മില്‍ നിന്നുള്ള കെ കെ രാഗേഷ്, മുസ്ലിം ലീഗിലെ പി വി അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം മുപ്പതിന് നടക്കാനിരിക്കുകയാണ്. 140 അംഗ മന്ത്രിസഭയിൽ ഇത്തവണ 131 പേർക്കാണ് വോട്ടവകാശമുള്ളത്. നാല് എംഎല്‍എമാർ മരിക്കുകയും മൂന്ന് പേർ രാജിവയ്ക്കുകയും ചെയ്തു. കേസുകള്‍ നിലനിൽക്കുന്നതിനാൽ രണ്ട് പേർക്ക് വോട്ട് ചെയ്യാനാകില്ല.
advertisement

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, സി പി എമ്മില്‍ നിന്നുള്ള കെ കെ രാഗേഷ്, മുസ്ലിം ലീഗിലെ പി വി അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ അംഗസംഖ്യയില്‍ ഇടതുപക്ഷത്തിന് രണ്ട് അംഗങ്ങളെയും യു ഡി എഫിന് ഒരാളെയും വിജയിപ്പിക്കാം

മരിച്ച എംഎൽഎമാർ:

എംഎൽഎമാരായിരുന്ന തോമസ് ചാണ്ടി (കുട്ടനാട്), എൻ.വിജയൻപിള്ള(ചവറ), സി.എഫ്. തോമസ് (ചങ്ങനാശ്ശേരി), കെ.വി.വിജയദാസ് (കോങ്ങാട്) എന്നീ എംഎൽമാർ ഈ സർക്കാരിന്‍റെ ഭരണകാലത്ത് മരിച്ചിരുന്നു. ഇവരുടെ ഒഴിവിലേക്ക് പിന്നീട് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

advertisement

രാജിവച്ച എംഎൽഎമാർ:

പി സി ജോർജ്‌, പി ജെ ജോസഫ്‌, മോൻസ്‌ ജോസഫ്‌ എന്നീ എംഎൽഎമാരാണ് രാജിവച്ചത്. തെരഞ്ഞെടുപ്പിന് നാമനിർദേശം സമര്‍പ്പിക്കുന്നതിന് മുമ്പായിരുന്നു പി.സി.ജോർജിന്‍റെ രാജി. ഇക്കഴിഞ്ഞ മാർച്ച് 19നായിരുന്നു മോൻസ് ജോസഫും പിജെ ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചത്. വിപ്പ് ലംഘിച്ചതിന് അയോഗ്യത ഭയന്നായിരുന്നു രാജിയെന്നാണ് കരുതപ്പെടുന്നത്.

രണ്ട് എംഎൽഎമാർക്ക് വോട്ടവകാശില്ല:

തെരഞ്ഞെടുപ്പ് കേസുകൾ നിലവിലുള്ളതിനാൽ കെ.എം.ഷാജി. കാരാട്ട് റസാഖ് എന്നിവർക്കാണ് വോട്ട് ചെയ്യാൻ അവകാശമില്ലാത്തത്.

Also Read-Happy Vishu 2021 | നരേന്ദ്ര മോദി മുതൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വരെ; വിഷു ആശംസകൾ നേർന്ന് പ്രമുഖർ

advertisement

ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാൽ ഇതിനെതിരെ നിയമസഭാ സെക്രട്ടറിയും സി പി എം നേതാവ് എസ് ശര്‍മ്മയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ച ഹൈക്കോടതി തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഏപ്രിൽ 30 ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപനം എത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാമനിർദേശപത്രിക നൽകാനുള്ള അവസാനതീയതി ഏപ്രിൽ 20 ആണ്. 21 ന് സൂക്ഷ്മ പരിശോധന. ഏപ്രിൽ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 30 ന് രാവിലെ 9 മണി മുതൽ വൈകിട്ട് നാല് മണിവരെ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും അന്ന് തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജ്യസഭ തെരഞ്ഞെടുപ്പ്; 140ൽ ഇത്തവണയുള്ളത് 131 വോട്ടുകൾ; കാരണം ഇതാണ്
Open in App
Home
Video
Impact Shorts
Web Stories