ഉത്തർപ്രദേശ് സ്വദേശിയായ ഷഫക് 2018 മുതൽ ഇറ്റലിയിലാണ്. ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ നിന്നും എം.ഫിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇറ്റലിയിലേക്ക് പോയത്.
വിഷയം ഉയർത്തിയത് മുഹ്‌സിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന പി.സി. ജോർജ് എം.എൽ.എ.യാണ്. നിലവിൽ വീഡിയോ കാൾ വഴി മാത്രമാണ് മുഹ്സിന് ഭാര്യയെ കാണാൻ സാധിക്കുന്നതെന്നും ജോർജ് പറഞ്ഞു.
‘‘അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല. എയർ ഇന്ത്യ, അലിറ്റാലിയ ഫ്ലൈറ്റുകൾ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടേതു മിക്കതും റദ്ദാക്കിക്കഴിഞ്ഞു. ടിക്കറ്റ് കിട്ടിയാൽ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം ഇറ്റലിയിൽ വിരളമാണ്. പല ആശുപത്രികളിലും അവളും സുഹൃത്തുക്കളും വിളിച്ചെങ്കിലും ഫലമുണ്ടായില്ല." മുഹ്‌സിൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 13, 2020 7:56 AM IST
