തന്റെ എല്ലാ സ്വത്തുക്കളും വിറ്റാണ് മോന്റി ദാസ് നിയമപോരാട്ടത്തിനിറങ്ങിയത്.വ്യാജകേസിൽ അകപ്പെട്ട തന്റെ ഭർത്താവിന്റെ നിരപരാധിത്വം ഏത് വിധേനയും തെളിയിക്കണമെന്നുള്ള ഒരു ഭാര്യയുടെ ദൃഢനിശ്ചയമായിരുന്നു ഈ കേസിന്റെ വിജയം.
തിരുവനന്തപുരം കുളത്തൂർ സ്വദേശിയായ ജെസിബി ഓപ്പറേറ്ററോടൊപ്പം
ആറ് മാസത്തോളം സുമൻ ദാസ് ജോലി ചെയ്തിരുന്നു. ശമ്പളമായി ഒരു രൂപ പോലും ഇയാൾ കൊടുത്തിരുന്നില്ല. 80,000 രൂപയാണ് കുടിശ്ശികയായി നൽകേണ്ടത്. ശമ്പളകുടിശ്ശിക നൽകാത്തതിന്റെ പേരിൽ സുമൻ ദാസും ഉടമയും നിരവധി തവണ വാക്കുതർക്കമുണ്ടാവുകയും ചെയ്തിട്ടുണ്ട്. പിന്നാലെ ജോലി അവസാനിപ്പിച്ച് സുമൻ തിരികെ നാട്ടിലേക്ക് പോയി. ത്രിപുരയിൽ വച്ചും നിരവധി തവണ സുമൻ ഉടമയെ വിളിച്ചിരുന്നു.
advertisement
തന്ത്രപൂർവ്വം സുമനെ വിളിച്ചുവരുത്തി വ്യാജക്കേസ് ചുമത്താനാണ് ഉടമ പദ്ധതിയിട്ടിരുന്നത്. കുടിശ്ശിക തുക ബാക്കി തരാമെന്ന് പറഞ്ഞ് സുമനെ ഇയാൾ വിശ്വസിപ്പിച്ചിരുന്നു. ഇത് പ്രകാരം 2018 സെപ്റ്റംബർ അഞ്ചിന് അഗർത്തല റെയിൽവേ സ്റ്റേഷനിലെത്തിയ സുമൻ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുമ്പ പൊലീസാണ് സുമനെ കസ്റ്റഡിയിലെടുത്തത്.
16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. സുമൻ അറസ്റ്റിലായ കാര്യം കുടുംബം പോലും അറിഞ്ഞിരുന്നില്ല. ജില്ലാ അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണയ്ക്കെത്തിയപ്പോഴാണ് സുമന്റെ ഭാര്യ മോന്റി ദാസ് സംഭവം അറിയുന്നത്. കൈക്കുഞ്ഞിനെ ബന്ധുക്കളെ ഏൽപ്പിച്ച ശേഷം കേരളത്തിലെത്തി. ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു മോന്റി ദാസിന്. ആ വിശ്വാസമാണ് നിയമപോരാട്ടത്തിന് മോന്റിക്ക് തുണയായത്.
