TRENDING:

ഗർഭിണിയായ കാമുകിയെ വീട്ടിൽ താമസിപ്പിച്ചതിന് പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുന്നിൽ ജീവനൊടുക്കുമെന്ന് ഭർത്താവിന്റെ ഭീഷണി

Last Updated:

പൊലീസും അ​ഗ്നിരക്ഷാസേനയും ഏറെ നേരമെടുത്താണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ഭാര്യ പിണങ്ങിപോയതിന് ട്രാൻസ്ഫോമറിൽ‌ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. പത്തനംതിട്ട ഊന്നുകല്ലാണ് സംഭവം. 23 കാരനായ വാര്യാപുരം സ്വദേശി ആരോമലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസും അ​ഗ്നിരക്ഷാസേനയും ഏറെ നേരമെടുത്താണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്.
News18
News18
advertisement

കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോർമറിന് മുകളിൽ യുവാവ് കയറിയത്. കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോമറിന് മുകളിലാണ് യുവാവ് വലിഞ്ഞുകയറിയത്. തുടർന്ന് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രാത്രി മുഴുവൻ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ പൊലീസും അ​ഗ്നിരക്ഷാസേനയും ശ്രമിച്ചു.

ഏഴ് മാസം ഗർഭിണിയായ കാമുകിയെ വീട്ടിൽ താമസിപ്പിച്ചതിനാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. ഇനി തിരികെ വരില്ലെന്ന് പറഞ്ഞാണ് യുവതി പോയത്. ഇതോടെയാണ് ട്രാൻസ്ഫോമറിൽ കയറി യുവാവ് ഭീഷണിമുഴക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ യുവാവ് കൂടുതൽ പ്രകോപിതനാകുന്നുണ്ടായിരുന്നു. പൊലീസിന്റെയും അ​ഗ്നിരക്ഷാസേനയുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ആരോമലിനെ താഴെയിറക്കിയത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗർഭിണിയായ കാമുകിയെ വീട്ടിൽ താമസിപ്പിച്ചതിന് പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുന്നിൽ ജീവനൊടുക്കുമെന്ന് ഭർത്താവിന്റെ ഭീഷണി
Open in App
Home
Video
Impact Shorts
Web Stories