TRENDING:

Thrikkakara By-Election| 'കോണ്‍ഗ്രസ് തൃക്കാക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കുമോ?': എം വി ജയരാജൻ

Last Updated:

യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ജയരാജന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പാരയായെന്ന് സിപിഎം (CPM) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ (MV Jayarajan). അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർഥിയാക്കാന്‍ പാടില്ലെന്ന നിര്‍ദേശം ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
advertisement

Also Read- വാഹനപരിശോധനയ്ക്കിടെ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തിന് പോലീസ് മർദ്ദനം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നേതാക്കളുടെ ബന്ധുക്കള്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസില്‍ വിലക്ക്- തൃക്കാക്കര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ?

====================

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പാരയായി. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും എതിര്‍ത്തതാണ്.

advertisement

Also Read- Kerala Governor| 'സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം'; സമസ്തക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കെ വി തോമസ് ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കെ പി സി സി ക്ക് ആവുന്നില്ല. ഡിസിസി ജനറല്‍ സെക്രട്ടറി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തോമസിനോടൊപ്പം കോണ്‍ഗ്രസ് വിട്ടു, ഇടതുപക്ഷവുമായി സഹകരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് എന്ത് യോഗ്യതയാണ് എന്ന ചോദ്യമാണ് ഇവരെല്ലാം ഉയര്‍ത്തുന്നത്. ആ ചോദ്യം തന്നെയല്ലെ ചിന്തന്‍ ശിബിരത്തിലെ ബന്ധുക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന നിര്‍ദ്ദേശത്തിലും അടങ്ങിയിരിക്കുന്നത്. കെ പി സി സി നേതൃത്വം കരുതിയിരുന്നത് സഹതാപതരംഗം ഉണ്ടാകുമെന്നാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞു. അവര്‍ വികസനത്തോടൊപ്പമാണെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തെളിഞ്ഞു കൊണ്ടിരിക്കയാണ്.

advertisement

തൃക്കാക്കരയിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞ കാര്യം, ഇപ്പോള്‍ എ ഐ സി സി യും അതേ നിലപാട് സ്വീകരിക്കുക വഴി കെ പി സി സി നേതൃത്വത്തെയാണ് വെട്ടിലാക്കിയത്. എന്തായാലും തൃക്കാക്കരയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ പരാജയമായിരിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara By-Election| 'കോണ്‍ഗ്രസ് തൃക്കാക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കുമോ?': എം വി ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories