വാഹനപരിശോധനയ്ക്കിടെ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തിന് പോലീസ് മർദ്ദനം
- Published by:user_57
- news18-malayalam
Last Updated:
സംഭവത്തെത്തുടർന്ന് സി.പി.എം., ഡിവൈഎഫ്ഐ പ്രവർത്തകർ തുമ്പ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
വാഹനപരിശോധനയ്ക്കിടെ (vehicle inspection) സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തിന് (CPM local committee member) പോലീസ് മർദ്ദനം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. ഇരുചക്ര വാഹനത്തിൻ്റെ രേഖകൾ പരിവാഹൻ ആപ്പിൽ പരിശോധിക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു മർദനമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ ആറ്റിപ്ര മേഖലാ സെക്രട്ടറി കൂടിയായ ആൽവിൻ ആൽബർട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
മർദ്ദന സംഭവത്തെത്തുടർന്ന് സി.പി.എം., ഡിവൈഎഫ്ഐ പ്രവർത്തകർ തുമ്പ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ മാസങ്ങൾക്ക് മുൻപ് പ്രൊബേഷൻ എസ്.ഐ. ആയിരിക്കെ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചുവെന്നും, അന്ന് അത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഇപ്പോൾ മർദ്ദിച്ചതെന്നും പരാതിക്കാരൻ പറയുന്നു.
Also read: നടൻ മോഹൻലാലിന് ED നോട്ടീസ് അയച്ചു; മോൺസൺ മാവുങ്കല്‍ കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണം
കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് (Monson Mavunkal) എതിരെയുളള കേസില്‍ നടന്‍ മോഹന്‍ലാലിനെ (Mohanlal) ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇഡി (Enforcement Directorate) നോട്ടീസ് അയച്ചു. കൊച്ചിയിലെ ഇഡിയുടെ ഓഫീസിലാണ് ഹാജരാവേണ്ടത്. എന്നാല്‍ മോന്‍സണ്‍ കേസ് കൂടാതെ മറ്റൊരു കേസിലും മോഹന്‍ലാലിന്‍റെ മൊഴിയെടുക്കും എന്നാണ് സൂചന. ഇത് ഏത് കേസാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
advertisement
Also read: എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാഹനം തടഞ്ഞു; പണവും മദ്യക്കുപ്പികളും കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍
എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും സ്വര്‍ണവും മദ്യവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുതിയങ്ങാടി ഫാത്തിമ മന്‍സിലില്‍ മഖ്ബൂല്‍ (50), അത്തോളി കൊങ്ങന്നൂര്‍ മീത്തല്‍വീട്ടില്‍ ജെറീസ് (35) എന്നിവരാണ് നാദാപുരം ഡിവൈ.എസ്.പി. ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡിന്റെ പിടിയിലായത്.
ഈ മാസം ഒമ്പതിന് രാവിലെ 10 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൊട്ടില്‍പ്പാലം ബിവറേജ് ഷോപ്പില്‍നിന്ന് മദ്യം വാങ്ങിപ്പോവുകയായിരുന്ന കക്കട്ടില്‍ മുള്ളമ്പത്ത് സ്വദേശി സന്തോഷിനെയാണ് തൊട്ടില്‍പ്പാലം പൂക്കാട് റോഡില്‍വെച്ച് മഖ്ബൂലും ജെറീസും വാഹനം തടഞ്ഞ് 5000 രൂപയും മദ്യക്കുപ്പികളും കവര്‍ന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും അളവില്‍ കൂടുതല്‍ മദ്യം കൈവശമുണ്ടെന്ന് പറഞ്ഞ് പിഴ എന്ന രൂപത്തില്‍ പണം കവരുകയുമായിരുന്നു.
advertisement
സന്തോഷിന്റെ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി കോഴിക്കോട് നിന്നാണ് പ്രതികള്‍ പിടിയിലായത്. തൊട്ടില്‍പ്പാലത്തെത്തിച്ച പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി പേരാമ്പ്ര കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Summary: A local committee member of CPM was assaulted during vehicle inspection in Thiruvananthpuram. Following the incident, workers of CPM and DYFI laid siege to the Thumba police station
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2022 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹനപരിശോധനയ്ക്കിടെ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തിന് പോലീസ് മർദ്ദനം