''സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ നിയമപരമായി പരിശോധിക്കാനുള്ള വേദിയാണല്ലോ കോടതി. അത് പ്രകാരം ഇപ്പോള്‍ കോടതിയുടെ ഒരു തീരുമാനം വന്നിട്ടുണ്ട്. വിധി പരിശോധന നടത്തിയതിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ.''- മുഖ്യമന്ത്രി പറഞ്ഞു.
BEST PERFORMING STORIES:COVID 19| കേരളത്തിൽ നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 485 പേർക്ക്[NEWS]സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ [NEWS]ഗൾഫിൽ നിന്ന് പ്രവാസികളെ തിരികെ എത്തിക്കൽ; സജ്ജമായിരിക്കാൻ എയർ ഇന്ത്യക്കും നേവിക്കും നിർദേശം [NEWS]
advertisement
ഇതിനിടെ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ സൈബര്‍ ആക്രമണത്തിന് വിധേയരാവുന്നു എന്ന ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. അധ്യാപകരെ മൊത്തമായി ആരും ആക്ഷേപിക്കില്ല. അധ്യാപകര്‍ നമ്മുടെ ഗുരുനാഥന്മാരാണ്. അവരെ ബഹുമാനിക്കുന്ന രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ അധ്യാപകരുടെ സ്ഥാനത്തിന് യോജിക്കാത്ത കാര്യങ്ങള്‍ ചിലര്‍ ചെയ്യുമ്പോള്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും അതിനെപ്പറ്റി വിമര്‍ശനമുയരും. അത് സ്വാഭാവികമാണ്. അതല്ലാതെ കത്തിക്കുന്നത് മാതൃകപരമായ നടപടിയാണ്, അധ്യാപകര്‍ക്ക് യോജിച്ച പ്രവൃത്തിയാണ് എന്നാണോ പൊതുസമൂഹം കരുതേണ്ടത്? വിമര്‍ശനം വന്നില്ലെങ്കിലല്ലേ സമൂഹം മോശമാണെന്ന നിലയിലേക്ക് എത്തുക എന്നും മുഖ്യമന്ത്രി പറഞ്ഞു.