ഗൾഫിൽ നിന്ന് പ്രവാസികളെ തിരികെ എത്തിക്കൽ; സജ്ജമായിരിക്കാൻ എയർ ഇന്ത്യക്കും നേവിക്കും നിർദേശം

Last Updated:

Evacuate Indians from Gulf | വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ പതിനായിരങ്ങളാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

ദുബായ്: ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിന് സജ്ജമാകാൻ എയർ ഇന്ത്യക്കും ഇന്ത്യൻ നാവികസേനക്കും നിർദേശം ലഭിച്ചതായി റിപ്പോർട്ട്. തങ്ങളുടെ കൈവശമുള്ള വിമാനങ്ങളും നാവിക കപ്പലുകളും ഒഴിപ്പിക്കലിന് സജ്ജമാക്കാനാണ് നിർദേശമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
''നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ മടക്കികൊണ്ടുവരുന്നതിന് പദ്ധതികൾ തയാറാക്കുകയാണ്. വിശദമായ പദ്ധതി തയാറാക്കാൻ എയർ ഇന്ത്യയോടും ഇന്ത്യൻ നാവിക സേനയോടും ആവശ്യപ്പെട്ടിട്ടുണ്ട്''- ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
BEST PERFORMING STORIES:ഒന്നല്ല, രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ[NEWS]കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]
''ഡല്‍ഹിയിൽ നിന്ന് ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. എങ്ങനെ പ്രവാസികളെ മടക്കിക്കൊണ്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. എയർ ഇന്ത്യക്കും ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു''- ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ നാവിക സേനയുടെ പങ്കിനെപറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
കൊറോണ വ്യാപനത്തിന്റെ ആശങ്കകൾ ഒഴിയാത്ത സാഹചര്യത്തിൽ ആയിരങ്ങളാണ് ഇന്ത്യയിലേക്ക് മടങ്ങിപോകാനുള്ള താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. മെയ് മൂന്നുവരെ വ്യോമഗതാഗതത്തിന് ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്ക് 500ൽ അധികം വിമാനങ്ങളാണുള്ളത്. പ്രവാസികളെ നിശ്ചിത സമയത്തിനകം മടക്കിക്കൊണ്ടുവരാനുള്ള ശേഷി രാജ്യത്തിനുണ്ടെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഗൾഫിൽ നിന്ന് പ്രവാസികളെ തിരികെ എത്തിക്കൽ; സജ്ജമായിരിക്കാൻ എയർ ഇന്ത്യക്കും നേവിക്കും നിർദേശം
Next Article
advertisement
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
  • 6.5 മണിക്കൂറിനുള്ളിൽ 2 കിലോമീറ്റർ പാത നിർമിച്ച് ഏഴിമല പാലം തുറന്നു.

  • പുലർച്ചെ 4.56-ന് ആദ്യ ഗുഡ്സ് ട്രെയിൻ പുതിയ ഏഴിമല പാലത്തിലൂടെ കടന്നു.

  • ചങ്കുരിച്ചാൽ പാലം ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് പുതിയ പാലം നിർമിച്ചു

View All
advertisement