വീഡിയോ വിവാദമായതോടെ ഇതിൽ കേസെടുക്കണമോ എന്ന ചർച്ചകൾ പൊലീസുകാർക്കിടയിലും സജീവമായി. പോക്സോ കേസ് പ്രകാരമുള്ള കുറ്റമാണോ രഹന നടത്തിയത് എന്നിവയടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നതായാണ് വിവരം. ഇക്കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന."
'ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെയാണ് രഹന വീഡിയോ പങ്കുവെച്ചത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ രഹന വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ- രഹന പറയുന്നു.
advertisement
You may also like:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശി മരിച്ചു [NEWS]ഇനി ഓട്ടോയാത്രാ വിവരം സൂക്ഷിക്കണം: തിരുവനന്തപുരത്ത് കര്‍ശന നിര്‍ദേശം [NEWS] മാപ്പുസാക്ഷിയാകാന്‍ എന്‍.ഐ.എ. നിര്‍ബന്ധിച്ചു; ആരോപണം ആവർത്തിച്ച് അലന്‍ ഷുഹൈബ് [NEWS]
സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകള്‍ വീടുകളില്‍ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടതെന്നും രഹന പറയുന്നു.
എന്നാൽ നഗ്‌നത പ്രദർശിപ്പിക്കുന്ന വീഡിയോയിൽ കുട്ടികളെ ഉപയോഗപ്പെടുത്തിയത് പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നാണ് നിയമവിദഗ്ധർ പറയുന്നത്. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ പണം ലഭിക്കുന്ന തരത്തിൽ ഇത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
അടുത്തിടെ യൂട്യൂബ് പാചക വീഡിയോയിൽ നഗ്നയായി പ്രത്യക്ഷപ്പെട്ടതിന് രഹനക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രനാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. ഇതിന് മുൻപ് മതവികാരം വ്രണപ്പെടുന്ന വീഡിയോ പങ്കുവെച്ചെന്ന മറ്റൊരു പരാതിയിലും രഹനയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
2018 ൽ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് സുപ്രീം കോടതി പ്രവേശനം അനുവദിച്ചതിനു പിന്നാലെ മണ്ഡലകാലത്ത് 32 കാരിയായ രഹനാ ഫാത്തിമ പമ്പയിൽ നിന്നും ശബരിമലയിലേക്ക് കയറിയിരുന്നു. പോലീസ് സംരക്ഷണത്തിൽ പ്രത്യേക വേഷത്തിൽ ക്ഷേത്രവളപ്പിനടുത്തുവരെ എത്തിയെങ്കിലും വലിയ തോതിൽ പ്രതിഷേധം ഉയര്‍ന്നതോടെ തിരിച്ചിറങ്ങി. ബിഎസ്എൻഎൽ ജീവനക്കാരിയായിരുന്ന രഹ്ന ഫാത്തിമയെ വിവാദ സംഭവങ്ങളെതുടർന്ന് അടുത്തിടെ പിരിച്ചുവിട്ടിരുന്നു.