Autorikshaw | Covid | ഇനി ഓട്ടോയാത്രാ വിവരം സൂക്ഷിക്കണം: തിരുവനന്തപുരത്ത് കര്‍ശന നിര്‍ദേശം

Last Updated:

ജില്ലയിൽ എംഎല്‍എ മാരും, മന്ത്രിമാരും, കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ നിന്ന് വിട്ടുനിൽക്കും.

തിരുവനന്തപുരം:  ഉറവിട‌ം അറിയാത്ത കോവിഡ്  കേസുകൾ റിപ്പോർച്ച് ചെയ്ത തിരുവനന്തപുരത്ത് കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ യാത്ര ചെയ്യുന്നവർ ഓട്ടോ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണമെന്ന്  മന്ത്രി ക‌കംപള്ളി സുരേന്ദ്ര നിര്‍ദേശിച്ചു. ജില്ലയിലെ എം.എല്‍.എമാര്‍, കളക്ടര്‍, ഡിഎംഒ എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.
പഞ്ചായത്ത്‌ തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങും. ജില്ലയിൽ എംഎല്‍എ മാരും, മന്ത്രിമാരും, കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ നിന്ന് വിട്ടു നിന്ന് മാതൃക കാട്ടുമെന്നും മന്ത്രി അറിയിച്ചു.
പ്രത്യേക മുറിയുള്ള വീടുകള്‍ക്ക് റൂം  ക്വാറന്റീൻ ആണ് നിലവില്‍ കൈക്കൊള്ളുന്ന രീതി. മുറി സ്വന്തമായി എടുക്കാന്‍ കഴിയാത്തവര്‍ക്കു വേണ്ടി പഞ്ചായത്തുകൾ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഒരുക്കണമെന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ഓട്ടോറിക്ഷയ്ക്കു പുറമെ ടാക്‌സി യൂബര്‍ എന്നിവയില്‍ കയറുമ്പോഴും ഡ്രൈവറുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ കുറിച്ചെടുക്കണം. സമ്പര്‍ക്കമുണ്ടായവരെ എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് വ്യാപനം തടയാനാണിത്.
advertisement
advertisement
മെഡിക്കല്‍ കോളേജ്, ജനറല്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകരെ വിലക്കാന്‍ തീരുമാനിച്ചു. രോഗിയോടൊപ്പം ഒരാള്‍ അല്ലാതെ ബന്ധുക്കളുടെയും മറ്റും സന്ദര്‍ശനം കര്‍ശനമായി നിരോധിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് കോവിഡ്-19 സ്ഥിരീകരിച്ച ഒട്ടോഡ്രൈവറുടെ സഞ്ചാരപഥം വ്യക്തമാക്കിയെങ്കിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുക ശ്രമകരമാണ്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചത്. ജില്ലയിലെ കണ്ടെയ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള കാട്ടാക്കട പഞ്ചായത്തിലെ പത്തു വാര്‍ഡുകളിലും തിരുവനന്തപുരം നഗരസഭയിലെ മൂന്നു വാര്‍ഡുകളിലെ അഞ്ച് പ്രദേശങ്ങളിലും രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
advertisement
കാട്ടാക്കട പഞ്ചായത്തിലെ പത്തു വാര്‍ഡുകളില്‍ 1495 വീടുകള്‍ ആരോഗ്യസംഘം സന്ദര്‍ശിച്ചു. ഇതുവരെ പ്രഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 280 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 106 പേരുടെ ഫലം ലഭിച്ചതില്‍ എല്ലാം നെഗറ്റീവാണ്. മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകളിലുള്ള അഞ്ചിടങ്ങള്‍ തീവ്രമേഖലയാണ്. ഇവിടെ ഇന്ന് സ്രവ പരിശോധന ആരംഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Autorikshaw | Covid | ഇനി ഓട്ടോയാത്രാ വിവരം സൂക്ഷിക്കണം: തിരുവനന്തപുരത്ത് കര്‍ശന നിര്‍ദേശം
Next Article
advertisement
രാജസ്ഥാനിൽ ബിഎൽഒ ജീവനൊടുക്കി; എസ്‌ഐആർ ജോലി സമ്മർദം മൂലമെന്ന് കുടുംബം
രാജസ്ഥാനിൽ ബിഎൽഒ ജീവനൊടുക്കി; എസ്‌ഐആർ ജോലി സമ്മർദം മൂലമെന്ന് കുടുംബം
  • ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്ന മുകേഷ് ജംഗിദ് രാജസ്ഥാനിൽ ജീവനൊടുക്കി.

  • മുകേഷ് ജംഗിദ് കടുത്ത ജോലി സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

  • സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തിയതും സസ്‌പെൻഷൻ ഭീഷണിയുണ്ടായതും ആത്മഹത്യാക്കുറിപ്പിൽ.

View All
advertisement