Covid 19 in Kerala| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശി മരിച്ചു

Last Updated:

Covid Death Toll in Kerala | കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാളാണ് മരിച്ചത്.

സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ്‌ മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്‌. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.
ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിത്. ക്വറന്റീനില്‍ കഴിയവെ പനി ബാധിച്ചു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തി. 17ാം തിയതിയാണ്‌ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 in Kerala| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശി മരിച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement