TRENDING:

Covid 19 | സന്നിധാനത്ത് കോവിഡ് വ്യാപനം കൂടുന്നു; ആന്‍റിജൻ പരിശോധനയിൽ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു

Last Updated:

കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമ്പർക്ക വ്യാപന ഭീഷണി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സന്നിധാനം കേന്ദ്രീകരിച്ച് ആന്‍റിജൻ പരിശോധന നടക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല: സന്നിധാനത്ത് ശനിയാഴ്ച്ച നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 18 പോലീസുകാരും, 17 ദേവസ്വം ജീവനക്കാരും, ഒരു ഹോട്ടൽ തൊഴിലാളിയും ഉൾപ്പെടുന്നു. തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം ജോലി നോക്കിയ ഹോട്ടൽ താൽക്കാലികമായി അടച്ചു. 138 പേരാണ് പരിശോധനയ്ക്ക് വിധേയരായത്.
advertisement

കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമ്പർക്ക വ്യാപന ഭീഷണി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സന്നിധാനം കേന്ദ്രീകരിച്ച് ആന്‍റിജൻ പരിശോധന നടക്കും.പല സമയങ്ങളിൽ ജോലി നോക്കുന്ന ദേവസ്വം ജീവനക്കാർ ഒരുമിച്ച് താമസിച്ചിരുന്നതായി കണ്ടെത്തി. ഇതാണ് ദേവസ്വം ജീവനക്കാർക്കിടയിൽ രോഗ വ്യാപനം കൂടാൻ ഇടയാക്കിയത്. ഇതിനെ തുടർന്ന് ഒരുമിച്ച് താമസിച്ചിരുന്നവരെ മാറ്റി പാർപ്പിച്ചു.

Also Read-Local body Election 2020 | വോട്ടിന് പണം ; മലപ്പുറം ജില്ലയിലെ രണ്ട് സ്ഥാനാർത്ഥികൾക്കെതിരെ പരാതി

advertisement

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്ത് കോവിഡ് രോഗ നിര്‍ണയ ക്യാമ്പ് നടത്തി. കഴിഞ്ഞ 14 ദിവസമായി സന്നിധാനത്ത് ജോലി ചെയ്യുന്ന എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെയും പരിസര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലന്‍ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വ്യാപാര സ്ഥാപനങ്ങളിലും മറ്റും നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കണ്ടെത്തിയതിന്റെ തുടര്‍ച്ചയായാണ് രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചത്. സന്നിധാനം മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തിലാണ് കോവിഡ് പരിശോധന നടത്തിയത്.

advertisement

Also Read-'മടിയിൽ കനമുള്ളത് ആർക്കാണെന്ന് എല്ലാവർക്കും മനസിലായി; മുഖ്യമന്ത്രി മുൻകൂർജാമ്യം എടുക്കുന്നു': കെ.സുരേന്ദ്രൻ

ഇതില്‍ പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെ നിന്നും ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിവരോട് സന്നിധാനം വിട്ട് പോകുന്നതിനും ക്വറന്‍റീനിൽ കഴിയുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രോഗമില്ലെന്ന് കണ്ടെത്തിയവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി. കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ വരും ദിവസങ്ങളില്‍ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പറഞ്ഞു.

advertisement

Also Read- 'കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല'; പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി

സന്നിധാനത്ത് നടപ്പന്തലിന് സമീപത്തെ വിശ്രമ സ്ഥലത്ത് വച്ചാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന് ശേഷം സന്നിധാനം ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇവിടം അണുവിമുക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19 | സന്നിധാനത്ത് കോവിഡ് വ്യാപനം കൂടുന്നു; ആന്‍റിജൻ പരിശോധനയിൽ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories