advertisement

'കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല'; പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി

Last Updated:

നേരിയ വീഴ്ചപോലും അതത് ഘട്ടത്തില്‍ കണ്ടെത്താൻ കേരളത്തിൽ സംവിധാനമുണ്ട്. അതു തകർക്കാനാണ് ഏജൻസികൾ നോക്കുന്നത്. സർക്കാരും സിഎജിയും ഓഡിറ്റ് നടത്തുന്ന ഫയലുകൾ പരിശോധിക്കുന്നത് അന്വേഷണമെന്നതിന്റെ പ്രാഥമിക പാഠം മനസിലാക്കാതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ സഹായം നൽകുകയല്ല ഏജൻസികൾ ചെയ്യേണ്ടത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് പരിശോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി ഭരണഘടനാ സ്ഥാപനമാണ്. ഇത്തരം വഴിവിട്ട കാര്യങ്ങളെ സംരക്ഷിക്കാനല്ല, വഴിവിട്ട നീക്കങ്ങളെ നിയന്ത്രിക്കലാണ് അദ്ദേഹത്തിന്റെ ബാധ്യത. കേരളത്തിന്റെ അനുഭവം മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. പ്രധാനമന്ത്രിയിൽ അർപ്പിതമായ ഉത്തരവാദിത്തം വച്ച് അദ്ദേഹം ഇടപെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ഏജൻസിക്കും തോന്നിയപോലെ പ്രവർത്തിക്കാൻ കഴിയില്ല. വ്യവസ്ഥാപിത മാർഗത്തിലൂടെയേ പ്രവർത്തിക്കാനാകൂ. നിയമാനുസൃത ഉത്തരവാദിത്തങ്ങളാണ് ഏജൻസികൾ നിറവേറ്റേണ്ടത്. എന്നാൽ, അതിനു വിരുദ്ധമായി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല. അത് ഇവിടുത്തെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. നേരിയ വീഴ്ചപോലും അതത് ഘട്ടത്തില്‍ കണ്ടെത്താൻ കേരളത്തിൽ സംവിധാനമുണ്ട്. അതു തകർക്കാനാണ് ഏജൻസികൾ നോക്കുന്നത്. സർക്കാരും സിഎജിയും ഓഡിറ്റ് നടത്തുന്ന ഫയലുകൾ പരിശോധിക്കുന്നത് അന്വേഷണമെന്നതിന്റെ പ്രാഥമിക പാഠം മനസിലാക്കാതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ശിവശങ്കറിനെ സംരക്ഷിക്കാൻ സർക്കാർ മുതിർന്നിട്ടില്ല. സ്വർണക്കടത്തുകേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 8നു പ്രധാനമന്ത്രിക്കു കത്തയച്ചു. അന്വേഷണ ഏജൻസികളെപറ്റി ഒരു മുൻവിധിയും തുടക്കത്തിൽ സർക്കാരിന് ഉണ്ടായിരുന്നില്ല. എന്നാൽ, പ്രതികളെ രക്ഷിച്ചാലും സർക്കാരിന്റെ ജനക്ഷേമപദ്ധതികളെ എങ്ങനെ ആരോപണങ്ങളുടെ മറയിൽ നിർത്താം എന്നാണ് ഏജൻസികൾ നോക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴി ചില നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെ പറയുന്നു. രാഷ്ട്രീയ എതിരാളികളെ അന്വേഷണങ്ങളിലൂടെ പീഡിപ്പിക്കുക എന്നതാണ് കേന്ദ്ര ഏജൻസികളുടെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല'; പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement