'മടിയിൽ കനമുള്ളത് ആർക്കാണെന്ന് എല്ലാവർക്കും മനസിലായി; മുഖ്യമന്ത്രി മുൻകൂർജാമ്യം എടുക്കുന്നു': കെ.സുരേന്ദ്രൻ

Last Updated:

''ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന്റെ തലേന്ന് അന്വേഷണസംഘത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പരിഹാസ്യമാണ്. ''

കോഴിക്കോട്: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായപ്പോഴാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ അത് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന്റെ തലേന്ന് അന്വേഷണസംഘത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പരിഹാസ്യമാണ്. മടിയിൽ കനമുള്ളത് ആർക്കാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. തന്റെ അഡീഷണൽ സെക്രട്ടറിക്കെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് ചോദിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് അദ്ദേഹം ഇഡിക്ക് മുമ്പിൽ ഹാജരാവാത്തതെന്ന് വ്യക്തമാക്കണം.
advertisement
സി.എം രവീന്ദ്രൻ തെറ്റുകാരനല്ലെങ്കിൽ ഇഡിയെ പേടിച്ച് ഇല്ലാത്ത രോ​ഗം അഭിനയിച്ച് എന്തിനാണ് ആശുപത്രിയിൽ കിടക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയണം. ആരോ​ഗ്യവകുപ്പിനെ ഉപയോ​ഗിച്ച് അഡീഷണൽ സെക്രട്ടറിയെ രക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ജയിൽ വകുപ്പിനെ ഉപയോ​ഗിച്ച് സ്വപ്നയെ സ്വാധീനിച്ച് സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കി തിരിച്ചു പോവുന്നവരല്ല കേന്ദ്ര ഏജൻസികൾ.
അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുമ്പിൽ ഹാജരാക്കി മാത്രമേ അവർ തിരിച്ചു പോവുകയുള്ളൂ. മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും അഴിമതി തുറന്നുകാണിക്കുന്നത് കൊണ്ടാണ് അദ്ദേഹം ബിജെപിക്കെതിരെ ആക്രമണം നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മടിയിൽ കനമുള്ളത് ആർക്കാണെന്ന് എല്ലാവർക്കും മനസിലായി; മുഖ്യമന്ത്രി മുൻകൂർജാമ്യം എടുക്കുന്നു': കെ.സുരേന്ദ്രൻ
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement