TRENDING:

മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിൽ ബസിൽ നിന്ന് കൈ പുറത്തിട്ട യുവതിക്കും കുഞ്ഞിനും ഗുരുതര പരിക്ക്

Last Updated:

കോതമംഗലം സ്വദേശിയായ ആരിഫ (19), മകൾ ഹാഷിം എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: കോട്ടക്കൽ വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ തട്ടി യുവതിക്കും രണ്ട് വയസുള്ള മകൾക്കും ഗുരുതര പരിക്ക്. കോതമംഗലം സ്വദേശിയായ ആരിഫ (19), മകൾ ഹാഷിം എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
News18
News18
advertisement

കോതമംഗലത്ത് നിന്ന് വയനാട്ടിലേക്ക് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ബസ് വെട്ടിച്ചിറ ടോൾ പ്ലാസയിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ബസ് പ്ലാസയുടെ തൂണിനോട് ചേർന്ന് സഞ്ചരിക്കുമ്പോൾ, അബദ്ധത്തിൽ ആരിഫയുടെ കൈ ബസിന് പുറത്തേക്ക് പോകുകയും തൂണിൽ ശക്തിയായി ഇടിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മകൾ ഹാഷിമിനും ഈ സമയം പരിക്കേറ്റു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. അപകടത്തിൽ ഇരുവരുടെയും കൈകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിൽ ബസിൽ നിന്ന് കൈ പുറത്തിട്ട യുവതിക്കും കുഞ്ഞിനും ഗുരുതര പരിക്ക്
Open in App
Home
Video
Impact Shorts
Web Stories