കല്ലടിക്കോട് മേലെ ചുങ്കത്തു റോഡിൽ നിന്നും കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലേക്ക് കയറുന്നതിനിടെയാണ് അപകടം.കാറിന്റെ പിന്നിലായിയിരുന്നു ബൈക്ക് ഉണ്ടായിരുന്നത്. കാർ ദേശീയപാതയിലേക്ക് കടക്കാൻ തുടങ്ങുന്നതിനിടെ ബൈക്ക് കാറിനെ മറികടക്കാൻ ശ്രമിച്ചു. തുടർന്ന് ബൈക്ക് കാറിൽ ഇടിച്ച് ബൈക്ക് യാത്രികരായ അമ്മയും മകനും റോഡിലേക്ക് തെറിച്ചു വീണു.
ലിസി റോഡിന്റെ മറുവശത്തേക്കാണ് തെറിച്ചു വീണത്. എതിർദിശയിൽനിന്നു വന്ന പിക്കപ് വാൻ ലിസിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Jun 17, 2025 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറുമായിടിച്ച് റോഡിലേക്ക് വീണ സ്ത്രീ പിക്കപ്പ് വാൻ കയറി മരിച്ചു
