TRENDING:

തേങ്ങ ചിരകുന്നതിനിടെ കഴുത്തിലെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

Last Updated:

ഹോട്ടലില്‍ വച്ചാണ് രജിതയുടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി അപകടം ഉണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന എസ് ആർ കെ നഗർ വിജയമന്ദിരത്തില്‍ രജിത (40) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭര്‍ത്താവ് വിജയരാഘവന്‍ മീറ്റ്‌നയില്‍ നടത്തുന്ന ഹോട്ടലില്‍ വച്ചാണ് രജിതയുടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി അപകടം ഉണ്ടായത്.
advertisement

Also Read- ആറു ജില്ലകളിൽ ചൂടിന് ശമനമില്ല, ഒപ്പം കുടിവെള്ളക്ഷാമവും; ജോലിസമയത്തിലും മാറ്റം വരുത്താൻ നിർദേശം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രജിതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍, പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ കുരുങ്ങുകയായിരുന്നു. സംഭവസമയത്തു വിജയരാഘവൻ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തിയത്. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രജിത ഇന്നലെ രാത്രിയാണ് മരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തേങ്ങ ചിരകുന്നതിനിടെ കഴുത്തിലെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories