ബുധനാഴ്ച രാത്രി തർക്കമുണ്ടായതായും കൈ ഞരമ്പ് മുറിച്ചതിനെ തുടർന്ന് ഇയാൾ സവിതയുടെ വീട്ടിലെത്തിയതായും ബന്ധുക്കൾ പറയുന്നു. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സവിത വീടിനുള്ളിലേക്ക് കയറുകയും തൂങ്ങി മരിച്ചതെന്നുമാണ് ആരോപണം.
മറ്റൊരു സംഭവത്തിൽ, സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ വീട്ടമ്മയെ ബന്ധുവായ യുവതിയും മകനും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒറ്റപ്പാലം ആർ.എസ്. റോഡിൽ തെക്കേത്തൊടിയിൽ ഖദീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് ഖദീജയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
കൈയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു ഖദീജയുടെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ ഖദീജ, സഹോദരിയുടെ മകൾ ഷീജയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന് വ്യക്തമായി. തുടർന്ന് ബന്ധുവായ ഷീജയും മകൻ യാസിറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഖദീജയുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ട മുറിച്ചതായും ഇവർ പറഞ്ഞു. ഷീജയുടെ പതിമൂന്നുകാരനായ മകൻ സംഭവത്തിന് ദൃക്സാക്ഷിയാണ്. കൊലയ്ക്ക് ശേഷം ആഭരണങ്ങൾ വിറ്റ് മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഖദീജയുടെ പത്തു പവന്റെ മാല മോഷ്ടിച്ച് വിൽക്കാൻ ശ്രമം നടത്തിയിരുന്നു. കടക്കാരൻ സംശയം തോന്നി പൊലീസിൽ അറിയിച്ചു. തുടർന്ന് ഖദീജയെ വിളിച്ചു വരുത്തിയെങ്കിലും പരാതിയില്ലെന്ന് അറിയിച്ചതോടെ ഒത്തുതീർപ്പാവുകയുമായിരുന്നു. എന്നാൽ ഇന്നലെ രാത്രിയിൽ തന്നെ ഇവർ ഖദീജയെ കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കി.
അതേ കടയിൽ തന്നെ വീണ്ടും വിൽക്കാൻ ചെന്നതോടെ കടക്കാരൻ വീണ്ടും പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് ഖദീജയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് ഷീജയെയും യാസിറിനെയും അറസ്റ്റ് ചെയ്തു. ഷൊർണൂർ ഡിവൈ.എസ്.പി. വി. സുരേഷ്, ഒറ്റപ്പാലം സി.ഐ. വി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.