യുവതിയുടെ വീട്ടിലേക്ക് സ്ഥിരമായി സെക്സ് ടോയ്സ് അയച്ചു; നമ്പർ പോൺസൈറ്റിൽ നൽകി; പ്രണയം നിരസിച്ചതിന് യുവാവിന്റെ പ്രതികാരം
- Published by:Naseeba TC
- news18-malayalam
Last Updated:
മാസങ്ങളായി ഇയാൾ പെൺകുട്ടിയുടെ അഡ്രസിലേക്ക് സെക്സ് ടോയ്സ് അയച്ചുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ പോൺ വെബ്സൈറ്റിൽ യുവതിയുടെ നമ്പരും നൽകി
മുംബൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയുടെ മൊബൈൽ നമ്പർ പോൺ സൈറ്റിൽ അപ് ലോഡ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് മുംബൈ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടുന്നത്. കുണാൽ അങ്കോൽക്കർ(26) ആണ് അറസ്റ്റിലായത്.
ഇയാളുടെ അയൽവാസിയായ 21 വയസ്സുള്ള പെൺകുട്ടിയുടെ മൊബൈൽ നമ്പരാണ് പോൺ സൈറ്റിൽ അപ് ലോഡ് ചെയ്ത്. കുണാലിന്റെ പ്രണയാഭ്യർത്ഥന യുവതി നിരസിച്ചു. ഇതിനെ തുടർന്നായിരുന്നു പ്രവർത്തി. യുവതിയുടെ വീട്ടിലേക്ക് ഇയാൾ സ്ഥിരമായി സെക്സ് ടോയ്സും അയച്ചിരുന്നു.
മാസങ്ങളോളം ഇയാൾ പെൺകുട്ടിയുടെ അഡ്രസിലേക്ക് ഓൺലൈനിൽ സെക്സ് ടോയ്സ് ഓർഡർ ചെയ്ത് അയച്ചുകൊണ്ടിരുന്നു. ക്യാഷ് ഓൺ ഡെലിവറി പേമെന്റ് ആയിട്ടായിരുന്നു ഓർഡർ ചെയ്തത്. പ്രണയാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് ഈ രീതിയിലാണ് യുവാവ് പ്രതികാരം ചെയ്തതെന്ന് പൊലീസ് പറയുന്നു.
advertisement
വീട്ടിലേക്ക് സ്ഥിരമായി സെക്സ് ടോയ്സ് എത്തുന്നതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അറിയാത്ത നമ്പരുകളിൽ നിന്ന് അശ്ലീലചുവയുള്ള കോളുകൾ വരുന്നതായും കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടിയുടെ പരാതിയിൽ പറഞ്ഞിരുന്നു. മുംബൈ സൈബർ പൊലീസായിരുന്നു കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. മാസങ്ങളായുള്ള അന്വേഷണത്തിനൊടുവിലാണ് അയൽവാസിയായ കുണാൽ പിടിയിലാകുന്നത്.
ഏത് അഡ്രസിൽ നിന്നാണ് ഓർഡർ ചെയ്യുന്നതെന്നറിയാനായി പൊലീസ് നേരത്തേ കൊറിയർ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പേരോ അഡ്രസോ നൽകാതെയായിരുന്നു കുണാൽ പെൺകുട്ടിയുടെ അഡ്രസിൽ സെക്സ് ടോയ്സ് ഓർഡർ ചെയ്തുകൊണ്ടിരുന്നത്.
advertisement
പ്രതിയെ കണ്ടെത്താനായി വിപിഎൻ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളും സൈബർ പൊലീസ് നടത്തി. എന്നാൽ ഓരോ തവണയും ഓർഡർ ചെയ്യുമ്പോൾ ഇയാൾ ഐപി അഡ്രസ് മാറ്റിക്കൊണ്ടിരുന്നതായി മനസ്സിലായി. ഇതോടെ ആ ശ്രമവും പരാജയപ്പെട്ടു.
ഒടുവിൽ നൂതന സാങ്കേതിക അന്വേഷണവു പെൺകുട്ടിയുടെ വീട് കേന്ദ്രീകരിച്ചുള്ള രഹസ്യാന്വേഷണത്തിനുമൊടുവിലാണ് അയൽവാസി തന്നെയാണ് പെൺകുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നതെന്ന് കണ്ടെത്തിയത്.
ഷെയർചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചവറ സ്വദേശി അറസ്റ്റില്‍. ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തന്‍വീട്ടില്‍ നിസാമുദ്ദീനെ (39) കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
advertisement
ര്‍ത്താവിനൊപ്പം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വന്ന യുവതിയെ ഷെയര്‍ ചാറ്റിലൂടെയാണ് നിസാമുദ്ദീൻ പരിചയപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്, എറണാകുളം, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്കില്‍ കൊണ്ടുപോയി ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Location :
First Published :
September 10, 2021 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ വീട്ടിലേക്ക് സ്ഥിരമായി സെക്സ് ടോയ്സ് അയച്ചു; നമ്പർ പോൺസൈറ്റിൽ നൽകി; പ്രണയം നിരസിച്ചതിന് യുവാവിന്റെ പ്രതികാരം