TRENDING:

തൃപ്പൂണിത്തുറയിൽ മുറ്റമടിച്ചിരുന്ന വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു; തലയ്ക്ക് ഗുരുതര പരിക്ക്

Last Updated:

ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം: തൃപ്പൂണിത്തുറയിലും സമീപ പ്രദേശങ്ങളിലുമായി തെരുവുനായയുടെ ആക്രമണത്തിൽ നാല് വയസ്സുകാരൻ ഉൾപ്പെടെ ഏഴുപേർക്ക് ഗുരുതര പരിക്ക്. മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ തല നായ കടിച്ചുകീറി. ഉദയംപേരൂർ അതിർത്തി റോഡ് തെക്കേ പുളിപ്പറമ്പിൽ സതി (52) എന്ന വീട്ടമ്മയ്ക്കാണ് സാരമായ പരിക്കേറ്റത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. മുറ്റമടിക്കുകയായിരുന്ന സതിയെ ഓടിവന്ന നായ തലയിൽ ആഴത്തിൽ കടിച്ചുവലിക്കുകയായിരുന്നു. തലയിലെ മാംസം അടർന്നുപോയ നിലയിൽ വെട്ടുകൊണ്ടതുപോലെയുള്ള ആഴത്തിലുള്ള മുറിവാണ് സതിക്കുള്ളത്. ഇവരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൃപ്പൂണിത്തുറ പുതിയകാവിലും ഉദയംപേരൂർ പ്രദേശത്തുമായി കുട്ടികളടക്കം മറ്റ് ആറുപേർക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. പുതിയകാവ് കണിയാവള്ളി ഭാഗത്തുനിന്ന് ആക്രമണം നടത്തിയതെന്ന് കരുതുന്ന ഒരു നായയെ ശനിയാഴ്ച സന്ധ്യയോടെ നാട്ടുകാർ പിടികൂടി. എന്നാൽ എല്ലാവരെയും ഒരു നായയാണോ കടിച്ചതെന്ന് ഉറപ്പില്ല.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃപ്പൂണിത്തുറയിൽ മുറ്റമടിച്ചിരുന്ന വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു; തലയ്ക്ക് ഗുരുതര പരിക്ക്
Advertisement
Open in App
Home
Video
Impact Shorts
Web Stories