TRENDING:

ഹോമിയോ ഡോക്ടറായ 39കാരി വീട്ടിൽ മരിച്ചനിലയിൽ; പേവിഷബാധയേറ്റെന്ന് സംശയം

Last Updated:

രണ്ടുമാസം മുന്‍പ് റംലത്തിന് വളര്‍ത്തുനായയില്‍നിന്ന് ശരീരത്തിൽ പോറലേറ്റതായി പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട്: പള്ളിക്കുന്ന് ചേരിങ്ങല്‍ വീട്ടില്‍ റംലത്ത് (39) ആണ് മരിച്ചത്. മരണ കാരണം പേവിഷബാധയാണോ എന്നാണ് സംശയം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

രണ്ടുമാസം മുന്‍പ് റംലത്തിന് വളര്‍ത്തുനായയില്‍നിന്ന് ശരീരത്തിൽ പോറലേറ്റതായി പറയുന്നു. ശാരീരിക അവശതയെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ഇവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കും ഇവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്യുകയായിരുന്നു.

ഞായറാഴ്ച രാത്രി ഭര്‍ത്താവിനൊപ്പം ഇവര്‍ വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. വീട്ടിലെ വളര്‍ത്തുനായകളിലൊന്നില്‍നിന്നാണ് പോറലേറ്റതായി പറയുന്നത്. ഇവര്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് അറിയാൻകഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നുള്ള ചികിത്സാസംബന്ധമായ റിപ്പോര്‍ട്ട് ലഭിച്ചാലേ മരണം പേവിഷബാധയേറ്റാണോ എന്ന കാര്യത്തില്‍ വ്യക്തതവരുത്താനാവൂ എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹോമിയോ ഡോക്ടറായ 39കാരി വീട്ടിൽ മരിച്ചനിലയിൽ; പേവിഷബാധയേറ്റെന്ന് സംശയം
Open in App
Home
Video
Impact Shorts
Web Stories