TRENDING:

'ലൈഫി'ൽ വീടുണ്ടെന്നറിഞ്ഞ് പഴയ വീട് പൊളിച്ചപ്പോൾ ആളു മാറി; പരാതിയുമായി എത്തിയ വീട്ടമ്മയെ ഓഫീസിൽ പൂട്ടിയിട്ടു

Last Updated:

ലൈഫ് പദ്ധതിയിൽ വീട് ഉണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ സാവിത്രി പഴയ വീട് പൊളിച്ചിരുന്നു. എന്നാൽ പിന്നീടാണ് ആളു മാറിപ്പോയതാണെന്ന് പറയുന്നത്. പല തവണ ഓഫിസ് കയറിയിറങ്ങിയ സാവിത്രി, താൻ നൽകിയ എല്ലാ രേഖകളും തിരികെ നൽകാൻ ആവശ്യപ്പെട്ടായിരുന്നു വിഇഒയെ സമീപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീടില്ലെന്നറിഞ്ഞ് പഞ്ചായത്ത് ഓഫീസിൽ എത്തിയ അപേക്ഷകയെ പൂട്ടിയിട്ടെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിയെ കാസർഗോഡ് മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിഇഒ എം അബ്ദുൽ നാസർ ഓഫീസ് മുറിയിലിട്ട് പൂട്ടി പുറത്തു പോയെന്നാണ് പരാതി. തുടർന്ന് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രമീള മജലും മറ്റ് അംഗങ്ങളും ബഹളം വച്ചതോടെയാണ് തുറന്നുവിട്ടത്.
advertisement

ഇതിനിടയിൽ തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം വരുത്തിയെന്നാരോപിച്ച് വിഇഒ അബ്ദുൽ നാസർ പൊലീസിൽ നൽകിയ പരാതിയിൽ സ്ഥിരം സമിതി അധ്യക്ഷ പ്രമീള മജൽ, സാവിത്രി, ഉഷ തുടങ്ങിയവർക്കെതിരെ കാസർഗോഡ് ടൗൺ പൊലീസ് കേസെടുത്തു. ഓഫീസിൽ പൂട്ടിയിട്ടുവെന്ന സാവിത്രിയുടെ പരാതിയിൽ അബ്ദുൽ നാസറിനെതിരെയും പൊലീസ് കേസെടുത്തു.

ലൈഫ് പദ്ധതിയിൽ വീട് ഉണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ സാവിത്രി പഴയ വീട് പൊളിച്ചിരുന്നു. എന്നാൽ പിന്നീടാണ് ആളു മാറിപ്പോയതാണെന്ന് പറയുന്നത്. പല തവണ ഓഫിസ് കയറിയിറങ്ങിയ സാവിത്രി, താൻ നൽകിയ എല്ലാ രേഖകളും തിരികെ നൽകാൻ ആവശ്യപ്പെട്ടായിരുന്നു വിഇഒയെ സമീപിച്ചത്. കരാറുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ വിഇഒ തയാറാകാതിരുന്നതാണ് പിന്നീട് തർക്കത്തിനിടയാക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സാവിത്രിയുടെ പേര് പട്ടികയിൽ ഇല്ലെന്നും മകൻ വിഷ്ണുവിന്റെ പേര് ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ ഉണ്ടെന്നും പൂട്ടിയിട്ടെന്ന പരാതി അടിസ്ഥാനരഹിതമാണെന്നുമാണ് വിഇഒ പറയുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലൈഫി'ൽ വീടുണ്ടെന്നറിഞ്ഞ് പഴയ വീട് പൊളിച്ചപ്പോൾ ആളു മാറി; പരാതിയുമായി എത്തിയ വീട്ടമ്മയെ ഓഫീസിൽ പൂട്ടിയിട്ടു
Open in App
Home
Video
Impact Shorts
Web Stories