TRENDING:

സഹോദരി വിഷം കലർത്തിയതറിയാതെ ഐസ്ക്രീം കഴിച്ചു; ചികിത്സയിലിരുന്ന യുവതിയും മരിച്ചു

Last Updated:

സംഭവത്തിൽ വർഷയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർകോഡ്: വിഷം കലർത്തിയ ഐസ്ക്രീം അബദ്ധത്തിൽ കഴിച്ച് ചികിത്സയിലിരുന്ന യുവതിയും മരണത്തിന് കീഴടങ്ങി. കാഞ്ഞങ്ങാട്ട് വസന്തന്‍-സാജിത ദമ്പതികളുടെ മകൾ ദൃശ്യ (19) ആണ് മരിച്ചത്. ഇവരുടെ മൂത്ത സഹോദരി വർഷയുടെ മകൻ അ‍ഞ്ചുവയസുകാരനായ അദ്വൈത് നേരത്തെ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു സംഭവം. ആത്മഹത്യ ചെയ്യാൻ തയ്യാറെടുത്ത വർഷയാണ് ഐസ്ക്രീമിൽ എലിവിഷം കലർത്തിയത്. അൽപം കഴിച്ചപ്പോഴേക്കും ഇവർ മയങ്ങിപ്പോയി.
advertisement

ഇതറിയാതെ മേശപ്പുറത്ത് ഐസ്ക്രീം കണ്ട് ഇവരുടെ മകൻ അദ്വൈതും അത് കഴിച്ചു. ഒപ്പം രണ്ടുവയസുകാരിയായ സഹോദരിക്കും ഇളയമ്മയായ ദൃശ്യക്കും നല്‍കി. രാത്രിയോടെ അദ്വൈത് ഛർദ്ദിക്കാന്‍ തുടങ്ങി. എലിവിഷം ഉള്ളിൽച്ചെന്നിട്ടും പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഭക്ഷണത്തിന്‍റെ പ്രശ്നമാകും എന്നു കരുതി വർഷ ഇത് ഗൗരവമായെടുത്തില്ല. എന്നാൽ പുലരും വരെ ഛർദി തുടർന്ന് കുട്ടി അവശനായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. അധികം വൈകാതെ അദ്വൈത് മരിച്ചു. അന്ന് വൈകിട്ടോടെ രണ്ടു വയസുകാരിയായ മകൾക്കും പിന്നാലെ ദൃശ്യക്കും ഛർദിൽ ആരംഭിച്ചു. വർഷയും അവശനിലയിലായി. തുടർന്ന് എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

advertisement

Also Read-ഭർത്താവിന് പ്രണയദിന സമ്മാനം; ജിറാഫിനെ കൊന്ന് ഹൃദയം പുറത്തെടുത്ത് യുവതി

വര്‍ഷയും ഇളയ മകളും സുഖം പ്രാപിച്ചെങ്കിലും ദൃശ്യയുടെ അവസ്ഥ ഗുരുതരമായി തുടര്‍ന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംഭവത്തിൽ വർഷയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

advertisement

ജില്ലയിൽ തന്നെ മറ്റൊരു സംഭവത്തിൽ പതിനാറുകാരിയായ സഹോദരിയെ സഹോദരൻ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ചർച്ചയായിരുന്നു. വെള്ളരിക്കുണ്ട് ബളാലിൽ ആൻമേരിയാണ് മരിച്ചത്. മഞ്ഞപ്പിത്തത്തിന് ചികിത്സയിലിരിക്കെ മരണപ്പെട്ട കുട്ടിയുടെ ശരീരത്തിൽ എലിവിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് സഹോദരന്‍റെ ക്രൂര കൃത്യം പുറത്തു വരുന്നത്.

വീട്ടുകാരെ മുഴുവൻ ഇല്ലാതെയാക്കി സ്വത്ത് കൈക്കലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിനായി ഓഗസ്റ്റ് മൂന്നിനാണ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. ക്രീമിനൊപ്പം എലിവിഷവും ചേര്‍ത്തു. ആന്‍മേരിയും പിതാവും

advertisement

അന്നുതന്നെ ഐസ്ക്രീം കഴിച്ചിരുന്നു. എന്നാല്‍, ആല്‍ബിനും മാതാവ് ബെസിയും ഫ്രിഡ്ജില്‍ വച്ചശേഷം അടുത്ത ദിവസമാണ് കഴിച്ചത്. അന്നുമുതൽ തന്നെ ആന്‍മേരിക്ക് ഛര്‍ദ്ദിയും വയറിളക്കവും തുടങ്ങിയിരുന്നു. ഇതിനിടയില്‍ പിതാവ് ബെന്നിക്കും അസ്വസ്ഥത തുടങ്ങിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചികിത്സയിലിരിക്കെ ആന്‍മേരി മരണത്തിന് കീഴടങ്ങിയതോടെയാണ് സഹോദരൻ കുടുങ്ങുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഹോദരി വിഷം കലർത്തിയതറിയാതെ ഐസ്ക്രീം കഴിച്ചു; ചികിത്സയിലിരുന്ന യുവതിയും മരിച്ചു
Open in App
Home
Video
Impact Shorts
Web Stories