ഭർത്താവിന് പ്രണയദിന സമ്മാനം; ജിറാഫിനെ കൊന്ന് ഹൃദയം പുറത്തെടുത്ത് യുവതി

Last Updated:

വിമർശകരെ ആരോ ഇളക്കിവിട്ടതാണെന്ന് രൂക്ഷമായി പ്രതികരിച്ച യുവതി, വേട്ടയാടുന്നതിൽ നിന്നും തന്നെ തടയാൻ ആർക്കും സാധിക്കില്ലെന്നും വ്യക്തമാക്കി.

ജിറാഫിനെ വേട്ടയാടി കൊന്ന് ഹൃദയം പുറത്തെടുത്ത യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. സൗത്ത് ആഫ്രിക്കൻ ട്രോഫി ഹണ്ടർ' ആയ മെറിലൈസ് വാൻ ഡെർ മെർവെയ്ക്കെതിരെയാണ് വിമർശനം ഉയരുന്നത്. പണത്തിനായി വേട്ടയാടി മൃഗങ്ങളെ അല്ലെങ്കിൽ അവയുടെ പ്രദർശിപ്പിക്കുന്ന രീതിയാണ് ട്രോഫി ഹണ്ടിംഗ്. ഇത്തരത്തിലാണ് 32കാരിയായ മെറിലൈസും ജിറാഫിനെ വേട്ടയാടിയത്. പ്രണയദിന സമ്മാനമായി ഇവരുടെ ഭർത്താവ് തന്നെയാണ് ഇത് ആവശ്യപ്പെട്ടതും പണം നൽകിയതും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തിന്‍റെ വടക്കൻ മേഖലയിൽ നിന്നാണ് പതിനേഴ് വയസ് പ്രായമുള്ള ജിറാഫിനെ യുവതി വേട്ടയാടിയത് എന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. തന്‍റെ ട്രോഫി ഹണ്ടിംഗ് പരസ്യപ്പെടുത്തുന്നതിനായി ചത്ത മൃഗത്തോടൊപ്പമുള്ള ചിത്രങ്ങളും മെറിലൈസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെയാണ് ജിറാഫിന്‍റെ ഹൃദയം കയ്യിൽ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളും ഇവർ പരസ്യപ്പെടുത്തിയത്. 'തന്‍റെ സമ്മാനം കണ്ട് ഭർത്താവ് വളരെ സന്തോഷവാനായെന്ന കമന്‍റും ഇവർ പങ്കുവച്ചിരുന്നു.
advertisement
ചിത്രങ്ങളും ഇതിനൊപ്പം അവർ പങ്കുവച്ച ചില ക്യാപ്ഷനുകളുമാണ് ആളുകളെ ചൊടിപ്പിച്ചത്. ജിറാഫിന്‍റെ ഹൃദയം എത്രയും ഉണ്ടാകുമെന്ന് എപ്പോഴെങ്കിലും ആശ്ചര്യപ്പെട്ടിട്ടുണ്ടോ? എന്നാണ് ചിത്രത്തിലെ ക്യാപ്ഷൻ. ഒപ്പം ഈ വേട്ടയ്ക്കായി താൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു എന്നും അവർ അഭിമാനത്തോടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരുന്നു.
സിംഹം, പുള്ളിപ്പുലി, ആന എന്നിവയുൾപ്പെടെ അഞ്ഞൂറിലധികം മൃഗങ്ങളെ യുവതി ഇതുവരെ വേട്ടയാടിയിട്ടുണ്ട്. ഇതുപോലെ ഒരു ആൺ ജിറാഫിനെ ലഭിക്കാൻ താൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു എന്നും ഇവർ പറയുന്നു. ഇങ്ങനെയൊരു വേട്ട തന്‍റെ സ്വപ്നമാണെന്ന് അറിഞ്ഞ ഭർത്താവ്, അത് വാലന്‍റൈൻസ് ഡേ സമ്മാനമായി ആവശ്യപ്പെട്ടു. ഒപ്പം അതിനായി പണവും നൽകി. അവർ വിശദീകരണം പോസ്റ്റിൽ പറയുന്നു.
advertisement
എന്നാല്‍ മെറിലൈസിന്‍റെ വേട്ട ചിത്രങ്ങൾ വൈറലായതിന് പിന്നാലെ മൃഗ സംരക്ഷകര്‍ രംഗത്തെത്തി. പ്രായമായ ഒരു ജിറാഫിനെ കൊന്ന് ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുകയാണ് താൻ ചെയ്തതെന്നാണ് വിമർശകര്‍ക്ക് മെറിലൈസിന്‍റെ മറുപടി. വിമർശകരെ ആരോ ഇളക്കിവിട്ടതാണെന്ന് രൂക്ഷമായി പ്രതികരിച്ച ഇവർ, വേട്ടയാടുന്നതിൽ നിന്നും തന്നെ തടയാൻ ആർക്കും സാധിക്കില്ലെന്നും വ്യക്തമാക്കി.
എന്നാൽ മെറിലൈസ് ചെയ്തത് സഹായമല്ലെന്നും ഒരു കൊലപാതകം തന്നെയാണെന്നുമാണ് മൃഗപ്രേമികൾ പറയുന്നത്. വന്യമൃഗങ്ങളെ ഇത്തരത്തിൽ ഇല്ലായ്മ ചെയ്യുന്നത് അവരുടെ ആവാസ സ്ഥിതിയെ തന്നെ ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭർത്താവിന് പ്രണയദിന സമ്മാനം; ജിറാഫിനെ കൊന്ന് ഹൃദയം പുറത്തെടുത്ത് യുവതി
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement