'ശബരിമല ക്ഷേത്രത്തെ ചൊല്ലി തര്‍ക്കമുണ്ടാക്കുന്നതിന് പകരം വനമേഖലയിലെ ക്ഷേത്രം പൂട്ടി വന്യമൃഗങ്ങള്‍ക്ക് മാത്രമായി പ്രദേശം വിട്ടുനല്‍കണം. എല്ലായിടത്തും സ്ത്രീകള്‍ക്ക് തുല്യാവകാശമുണ്ട്. സ്ത്രീകള്‍ കടക്കേണ്ട എന്ന് പറയുന്ന ദൈവത്തെ നമുക്ക് ആവശ്യമുണ്ടോ' അനിതാ നായര്‍ ചോദിച്ചു.
Also Read: കർണാടക: സർക്കാരിനെ താഴെയിറക്കാനുള്ള BJP നീക്കത്തിന് തിരിച്ചടി
ശബരിമല പോലുള്ള വിഷയങ്ങളില്‍ പല സാഹിത്യകാരന്‍മാരും മൗനം പാലിയ്ക്കുന്നത് വായനക്കാരെ നഷ്ടപ്പെടുമോയെന്ന ഭയം കാരണമാണെന്നും അനിതാ നായര്‍ പറഞ്ഞു.
advertisement
ജന്മനാട്ടിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവേയായിരുന്നു ഇംഗീഷ് സാഹിത്യകാരിയുടെ അഭിപ്രായപ്രകടനം.
Dont Miss: അവിശ്വാസം അതിജീവിച്ച് തെരേസ മേ
ഏഴാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തത്തില്‍ നാട്ടിലെ പൂരത്തെക്കുറിച്ചെഴുതിയ ഓര്‍മ്മക്കുറിപ്പിനെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കാനാണ് അനിതാ നായര്‍ പാലക്കാട് ചളവറ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെത്തിയത്. എന്നാല്‍ സമകാലിക വിഷയങ്ങളില്‍ ഉള്‍പ്പടെയുള്ള നിലപാട് വ്യക്തമാക്കി അനിതാനായര്‍ സംവാദം സജീവമാക്കി
