ലണ്ടൻ: ബ്രെക്സിറ്റ് കരാർ തള്ളിയതിന് പിന്നാലെ നേരിടേണ്ടി വന്ന അവിശ്വാസപ്രമേയം അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പാർലമെന്റിൽ 306ന് എതിരെ 325 വോട്ടുകൾക്കാണ് തെരേസ മേയ്ക്കെതിരായ അവിശ്വാസപ്രമേയം തള്ളിയത്.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ പാർലമെന്റ് മൂന്നിൽ തള്ളിയിരുന്നു. വൻഭൂരിപക്ഷത്തിൽ ബ്രെക്സിറ്റ് കരാർ നിരാകരിക്കപ്പെട്ടതിനു പിന്നാലെ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് ജെറമി കോർബിനാണ് അവിശ്വാസപ്രമേയവുമായി രംഗത്ത് വന്നത്. ഇത് മേയുടെ ഭരണത്തുടർച്ച സംബന്ധിച്ച് അനിശ്ചിതത്വം ഉയർത്തി.
നൂറു വർഷത്തിനിടെ ഒരു ബ്രിട്ടിഷ് പ്രധാനമന്ത്രി പൊതുസഭയിൽ നേരിട്ട ഏറ്റവും വലിയ പരാജയമായിരുന്നു ഇതെന്നാണ് കണക്കാക്കുന്നത്. 118 ഭരണകക്ഷി കൺസർവേറ്റീവ് എംപിമാർ ബ്രെക്സിറ്റിനെ എതിർത്തു വോട്ട് ചെയ്തെങ്കിലും അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രിയെ പിന്തുണച്ചു. ഇതോടെ തെരേസാ മേ അവിശ്വാസം അതീജിവിക്കുകയായിരുന്നു അടുത്തയാഴ്ച മാറ്റങ്ങളോടെ പുതിയ കരാർ മേ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.